പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം റദ്ദാക്കി

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏപ്രിൽ അഞ്ചിന് ബെംഗളൂരു സന്ദർശനം റദ്ദാക്കിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.

മോദി സംസ്ഥാനം സന്ദർശിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ബെംഗളൂരുവിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ കാണാനും അദ്ദേഹത്തോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.

  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം

“അടുത്തിടെ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിക്ക് തന്റെ സന്ദർശനം റദ്ദാക്കേണ്ടി വന്നു. ഇതോടെ മോദിയും ബെംഗളൂരു സന്ദർശനം റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗിക കമ്മ്യൂണിക്കേഷൻ അയച്ചിട്ടുണ്ട്,” ബിജെപി വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts