പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം റദ്ദാക്കി

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏപ്രിൽ അഞ്ചിന് ബെംഗളൂരു സന്ദർശനം റദ്ദാക്കിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. മോദി സംസ്ഥാനം സന്ദർശിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ബെംഗളൂരുവിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ കാണാനും അദ്ദേഹത്തോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. “അടുത്തിടെ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിക്ക് തന്റെ സന്ദർശനം റദ്ദാക്കേണ്ടി വന്നു. ഇതോടെ മോദിയും ബെംഗളൂരു സന്ദർശനം റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗിക കമ്മ്യൂണിക്കേഷൻ അയച്ചിട്ടുണ്ട്,” ബിജെപി…

Read More
Click Here to Follow Us