ബെംഗളൂരു : രാജ്യത്ത് കോവിഡിന്റെ നാലാമത്തെ തരംഗം ഓഗസ്റ്റ് മാസത്തിൽ പ്രവചിച്ചതായി കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ സുധാകർ തിങ്കളാഴ്ച പറഞ്ഞു.
സീറോ അവറിൽ ബിജെപി എംഎൽസി ഷശീൽ നമോഷിയുടെ ചോദ്യത്തിന് മറുപടിയായി, ഇൻഡോർ പരിപാടികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബി.എ.2 ന്റെ പുതിയ ഉപ വകഭേദം ഫിലിപ്പീൻസിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത് പിന്നീട് ഇത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചനം നടത്തിയ ഏജൻസി നാലാമത്തെ തരംഗത്തിന്റെ വരവ് വീണ്ടും പ്രവചിച്ചു. ആഗസ്റ്റ് മാസത്തോടെ നാലാമത്തെ തരംഗം രാജ്യത്തെ ബാധിക്കുമെന്ന് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞം ഫലപ്രദമായി നടത്തിയതിനാൽ നാലാമത്തെ തരംഗം ഉയർന്നാലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.