ബെംഗളൂരു: സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ പാർക്കിങ് സ്ഥലത്ത് വെച്ച് ഹെൽമറ്റ് ധരിച്ച ഒരാൾ മെട്രോ കരാറുകാരന്റെ പക്കലിൽനിന്നും 16,000 രൂപ കത്തി ചൂണ്ടി കവർന്നു. കൂടാതെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഏകദേശം 3,000 രൂപയോളം വരുന്ന സ്വകാര്യ പണവും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
മയക്കുമരുന്നിന് അടിമയാണെന്ന് തോന്നിക്കുന്ന ഒരു വ്യക്തി, തന്റെ വാഹനം പാർക്കിങ്ങിന്റെ അങ്ങേ അറ്റത് പാർക്ക് ചെയ്തിട്ടുണ്ടെന്നു സ്റ്റേഷന് കരാർ ജീവനക്കാരോട് പറഞ്ഞു നിൽക്കെ അയാൾ പെട്ടെന്ന് കത്തി വീശി അടുത്തേക്ക് വരികയും ഞങ്ങളുടെ പക്കലുണ്ടായിരുന്ന പാർക്കിംഗ് തുകയായ 13,000 രൂപ നൽകാൻ നിർബന്ധിക്കുകയും ചെയ്തു. ഇവിടെ വെളിച്ചമില്ലാത്തതു കൊണ്ടുതന്നെ , രാത്രികാലങ്ങളിൽ അപകടകരമായ സ്ഥലമാണിതെന്നും, ”അദ്ദേഹം വിശദീകരിച്ചു.
രണ്ട് ദിവസം മുമ്പ് ബിഎംആർസിഎല്ലിന്റെ ഉന്നത ഉദ്യോഗസ്ഥർ പാർക്കിംഗ് സ്ഥലം സന്ദർശിച്ചിരുന്നു. ഈ സംഭവത്തോടെ പ്രദേശത്തെ കളകളും മറ്റ് പാഴ് വസ്തുക്കളും പൂർണമായും നീക്കം ചെയ്യുകയും, പാർക്കിങ് ഗ്രൗണ്ടിൽ പ്രകാശം പരത്താനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.