ബെംഗളൂരു വിമാനത്താവളം മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നു.

ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഓപ്പറേറ്ററായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL), സാങ്കേതിക വിദ്യയുടെ നേതൃത്വത്തിലുള്ള നൂതനത്വവും തടസ്സങ്ങളില്ലാത്ത യാത്രാ അനുഭവങ്ങളും പരിപോഷിപ്പിക്കുവാനായി ‘BIAL Genie Hackathon’ എന്ന ആപ്പ് വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ഇന്ത്യയുമായി സഹകരിച്ചു.

ബെംഗളൂരു വിമാനത്താവളത്തിലൂടെ പറക്കുമ്പോൾ യാത്രക്കാർക്ക് ലളിതവും തടസ്സരഹിതവും ആകർഷകവുമായ യാത്ര ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു മികച്ച ഉപഭോക്തൃ സേവനം വികസിപ്പിക്കാനുള്ള BIAL-ന്റെ നിരന്തരമായ ശ്രമങ്ങൾക്ക് അനിയോജ്യമാണീ സംരംഭം.

കൂടാതെ ബെംഗളൂരു വിമാനത്താവളത്തിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നത്തിനായി നൂതനമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാൻ വേണ്ടി പ്രൊഫഷണൽ ഡെവലപ്പർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എഞ്ചിനീയർമാർ, ഹാക്കത്തോൺ പ്രേമികൾ എന്നിവരെ ഈ ചലഞ്ചിൽ പങ്കുവഹിക്കാൻ വേണ്ടി ഹാക്കത്തോൺ ക്ഷണിച്ചതായി ബിഐഎഎൽ പ്രസ്താവനയിൽ അറിയിച്ചു.

ഒക്‌ടോബർ 27-ന് ആരംഭിച്ച് ജനുവരി 21-ന് അവസാനിക്കുന്ന ഹാക്കത്തോനിൽ, യാത്രക്കാർ തന്റെ യാത്ര ആസൂത്രണം ചെയ്ത് വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്നത് വരെയുള്ള യാത്രയുടെ വിവിധ ഘട്ടങ്ങളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മൈക്രോസോഫ്റ്റ് അസ്യൂർ സേവനങ്ങളുടെ വിപുലമായ ശ്രേണിയെ പ്രയോജനപ്പെടുത്താൻ ഡെവലപ്പർമാമാർക്ക് അവസരങ്ങൾ നൽകും, കൂടാതെ ഹാക്കത്തോണിന് ശേഷം, വിജയികളായ ടീമുകളെ ജനുവരി 24-ന് പ്രഖ്യാപിക്കുകായും. വിജയിക്കും റണ്ണറപ്പിനും യഥാക്രമം 1.5 ലക്ഷം രൂപയും ക്യാഷ് അവാർഡ് നൽകുന്നതുമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us