ബെസ്‌കോം ഓഫീസിൽ മോഷണം; താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഒക്‌ടോബർ 29ന് കെങ്കേരി ഉപനഗറിലെ ഓഫീസിൽ നിന്ന് പണം മോഷ്ടിച്ചതിന് ബെസ്‌കോമിലെ താത്കാലിക ജീവനക്കാരനായ 22കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.അക്കൗണ്ടന്റായ കവിത പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാണ്ഡ്യ സ്വദേശി ഹേമന്തിനെതിരെ കെങ്കേരി പൊലീസ് മോഷണത്തിന് അറസ്റ്റ് ചെയ്തത്.

സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ,രാവിലെ 8 മണിയോടെ ജോലി ആരംഭിച്ചതായും കഴിഞ്ഞ ദിവസത്തെ കളക്ഷനായ 1.4 ലക്ഷം രൂപ ഒരു മുറിയിൽ സൂക്ഷിച്ചിരുന്നതായും കവിത പോലീസിനോട് പറഞ്ഞു. 10.30 ഓടെ ഹേമന്ത് കവിതയ്ക്ക് പ്രസാദം കൊണ്ടുവന്നു.തിരക്കിലായിരുന്ന കവിത പ്രസാദം മുറിയിൽ സൂക്ഷിക്കാൻ പറയുകയും മുറിയുടെ താക്കോൽ കൊടുക്കുകയും ചെയ്തു. പകൽ 11.25 ഓടെ, ക്യാഷ് റൂമിന്റെ വാതിൽ തുറന്നിട്ടുണ്ടെന്ന് ജീവനക്കാരിൽ ഒരാൾ അറിയിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അവർ അറിയുന്നത്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

എന്നാൽ,ഹേമന്ത് നിരപരാധിയാണെന്ന് നടിക്കുകയും മറ്റുള്ളവരോടൊപ്പം പണം തിരയുകയും ചെയ്തു. കവിത അജ്ഞാതർക്കെതിരെ മോഷണക്കുറ്റം ചുമത്തി. സംഭവം നടക്കുമ്പോൾ നാല് പേർ മാത്രമാണ് ഓഫീസിനുള്ളിൽ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയ പോലീസ് അവരെ ചോദ്യം ചെയ്യാൻ കൊണ്ടുപോയി. ഹേമന്ത് കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച പണം ഇയാളിൽ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts