ബെംഗളൂരു: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി, 3 പേരെ കാണാതായി. വടക്കൻ ഗ്രാമങ്ങളിലും തീരദേശ ജില്ലകളിലും മഴ രൂക്ഷമായതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു തുടങ്ങി. ബെൽഗാവിയിൽ ഒഴുക്കിൽ പെട്ട് മരിച്ച 12 കാരിയുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ബെംഗളൂരു – മംഗളുരു ദേശിയ പാത ഉൾപ്പടെ പല റോഡുകളും താത്കാലികമായി അടച്ചു. കുടകിലെ പ്രധാന റോഡുകൾ വെള്ളത്തിലായി. ഇനിയും അഞ്ചു ദിവസങ്ങൾക്കൂടി സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം 131…
Read MoreMonth: July 2021
നഗരത്തിലെ സി.വി രാമൻ നഗറിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു
ബെംഗളൂരു: നഗരത്തിലെ സി.വി രാമൻ നഗറിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും അതേപോലെ കോവിഡ് ക്ലസ്റ്ററുകളും രൂപപ്പെടുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. സി.വി രാമൻ നഗറിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിലെ അംഗങ്ങൾ അവരുടെ വാർഡുകളിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ഡെൽറ്റ വേരിയന്റ് കേസുകളാണോ ഈ വാർഡുകളിൽ നിന്ന് റിപ്പോർട്ട് ചെയ്തതെന്ന് സംശയിക്കുന്നതായും അറിയിച്ചു. തിപ്പാസന്ദ്രയിലെയും കഗ്ഗദാസപുരയിലെയും വർദ്ധിച്ചുവരുന്ന കേസുകൾ ചർച്ചാവിഷയമായി മാറിയെന്ന് ചില താമസക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ ഈ വാർഡിനെ ‘ടോപ്പ് 10’ വിഭാഗത്തിൽ…
Read Moreഓല ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ സർക്കാർ ഉത്തരവ്
ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഓല ക്യാബിനു ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ ഗതാഗത വകുപ്പ് നോട്ടീസ് നൽകി. 2016 ലെ കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ നിയമ പ്രകാരം അനുവദിച്ച ലൈസൻസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതായി ചൂണ്ടി കാട്ടിയാണ് സർക്കാർ നോട്ടീസ് നൽകിയത്. ക്യാബുകളുടെ നിലവിലെ സേവനങ്ങൾ നിർത്താനും ലൈസൻസ് പുതുക്കിയതിനു ശേഷം മാത്രം സർവീസ് പുനരാരംഭിക്കാനുമാണ് നോട്ടീസിൽ പറയുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എന്നാൽ 2017-ലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഇറക്കിയ ഉത്തരവ്…
Read Moreകീശ കാലിയാകാതെ സഞ്ചി നിറയെ ഇനി കേരളത്തിൽ മാത്രം ലഭിക്കുന്ന പച്ചക്കറികളും തനതു വീട്ടുസാധനങ്ങളും മറ്റു നിത്യോപക സാധനങ്ങളും ബെംഗളൂരുവിൽ..
ബെംഗളൂരു: ഏതു നാട്ടിൽ പോയാലും മലയാളികളുടെ ശീലങ്ങൾ മാറില്ല. പ്രെത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. ബെംഗളൂരുവിലെ മലയാളികൾക്ക് വേണ്ട നാടൻ പച്ചക്കറികൾ മുതൽ നാടൻ പലഹാരങ്ങൾ, വീട്ടുപകരണ സാധനങ്ങൾ, ഹൈ ക്വാളിറ്റി സ്‌പൈസസ് എന്ന് വേണ്ട മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാ ട്രഡീഷണൽ, ഓതെന്റിക് വസ്തുക്കളും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇപ്പൊ ഇതാ നടുമുറ്റം എന്ന നഗരത്തിരിലെ ഏറ്റവും വലിയ കേരള സ്റ്റോറിൽ ലഭ്യമാണ്. ഹൊറമാവു അഗരയിൽ തുടങ്ങിയ നടുമുറ്റം, ഇന്നിതാ ഒരു ശാഖ ബാനസ്വാഡിയിലും തുറന്നിരിക്കുന്നു. മലയാളികളുടെ എല്ലാ പിന്തുണയുമായി അവർ ഒരു വർഷം…
Read Moreഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമം; പോലീസുകാർക്കെതിരെ കേസ്
ബെംഗളൂരു: ഇന്റീരിയർ ഡിസൈനർ ആയ സുദീപിനെതിരെയുള്ള വഞ്ചന കുറ്റം ഒത്തുതീർപ്പാക്കാൻ ഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) കേസ് എടുത്തു. സുദീപ് ജോലി പൂർത്തിയാക്കാതെ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയുടെ പേരിലാണ് സുദീപിനെയും ഭാര്യയെയും വൈറ്റ് ഫീൽഡ് സൈബർ ക്രൈം സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഇന്റീരിയർ ഡിസൈനിങ് ജോലി പൂർത്തിയാക്കാൻ താൻ തയ്യാറാണെന്നും സുദീപ് പറഞ്ഞു. പക്ഷെ ഇൻസ്‌പെക്ടർ രേണുക തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണി പെടുത്തിയതായും പത്തു ലക്ഷം രൂപ കൈക്കൂലി…
Read Moreയെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ? കേന്ദ്ര തീരുമാനാം മണിക്കൂറുകൾക്കുള്ളിൽ; നഗരത്തിൽ പ്രധിഷേധം ആരംഭിച്ചു ലിംഗായത്ത് നേതാക്കൾ
ബെംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനം ബി.എസ് യെദിയൂരപ്പ ഒഴിയുമോ എന്ന ചോദ്യത്തിന് പാർട്ടി കേന്ദ്ര കടകത്തിന്റെ തീരുമാനം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അതേസമയം യെദിയൂരപ്പയെ അനുകൂലിക്കുന്ന ലിംഗായത്ത് മതക്കാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് രാവിലെ 10.30 ന് പാലസ് ഗ്രൗണ്ടിൽ പ്രതിഷേധ സമ്മേളനം ചേരും. ആയിരത്തോളം ലിംഗായത്ത് സ്വാമിമാർ ആണ് ഇന്നത്തെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഈ സമ്മേളനം ഒഴിവാക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. യെദിയൂരപ്പയെ അനുകൂലിക്കുന്നവരും ഈ സമ്മേളനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടതായി സൂചനയുണ്ട്. യെദിയൂരപ്പ രാജിവെക്കാൻ സാധ്യത ഉണ്ടെന്ന…
Read Moreകനത്ത മഴ; കൊടകിൽ കോടികളുടെ നാശനഷ്ട്ടം
ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ കാരണം കൊടക് ജില്ലയിൽ വൻ നാശനഷ്ടം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇതുവരെ ഏകദേശം 52.39 കോടി രൂപയുടെ നാശനഷ്ട്ടം കൊടകിൽ ഉള്ളതായി കണക്കാക്കുന്നു. കൊടക് ജില്ലയുടെ ചുമതലയുള്ള വി. ആൻബു ഐ.എ.എസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് ജില്ലയുടെ നാശനഷ്ട്ട കണക്കുകൾ അറിയിച്ചത്. മഴക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം ഒരുക്കിയതായി ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൾ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ചെട്ടള്ളി-മടിക്കേരി…
Read Moreപ്രളയം തകർത്ത ആതുരാലയം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി ഇനി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം. 2018ലെ പ്രളയം തകർത്ത ആതുരാലയം പത്തു കോടി രൂപ ചെലവഴിച്ച് പുനർനിർമിക്കുകയായിരുന്നു. ഡോ. ഷംസീർ വയലിന്റെ നേതൃത്വത്തിൽ വി. പി. എസ്. ഹെൽത്ത് കെയറാണ് പുനർനിർമിച്ച് സർക്കാരിന് കൈമാറിയത്. ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജൂലൈ 24) നിർവഹിക്കും. മദ്രാസ് ഐഐടിയിലെ വിദഗ്ധരാണ് കെട്ടിടത്തിന്റെ ഘടന തയ്യാറാക്കിയത്. തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർഥികളാണ് കെട്ടിട രൂപകൽപന…
Read Moreകർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2050 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.21%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2050 ആകെ ഡിസ്ചാര്‍ജ് : 2833276 ഇന്നത്തെ കേസുകള്‍ : 1857 ആകെ ആക്റ്റീവ് കേസുകള്‍ : 23905 ഇന്ന് കോവിഡ് മരണം : 29 ആകെ കോവിഡ് മരണം : 36352 ആകെ പോസിറ്റീവ് കേസുകള്‍ : 2893556 ഇന്നത്തെ പരിശോധനകൾ…
Read Moreവാക്സിൻ വിതരണം; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ – മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ്…
Read More