ലോക്ക് ഡൗൺ പിൻവലിക്കൽ സാധ്യതകൾ വിശദീകരിച്ച് മന്ത്രി ആർ.അശോക.

ബെംഗളൂരു : കർണാടകയിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചതായി മന്ത്രി ആർ.അശോക.

ഓരോ മേഖലക്കും പടിപടിയായി ഇളവ് അനുവദിച്ച് ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിച്ചാൽ മതി, നഗരത്തിൽ പ്രതിദിന കോവിഡ് കണക്ക് ആയിരത്തിന് താഴെ ആകുന്നത് വരെയും സംസ്ഥാനത്ത് 2000-3000 ന് താഴെ ആകുന്നത് വരെയും നിയന്ത്രണങ്ങൾ തുടരണം.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ലോക്ക് ഡൗൺ 7 ന് ശേഷം തുടരുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കോവിഡ് മരണങ്ങളും പോസിറ്റീവ് കേസുകളും കുറക്കാൻ ലോക്ക് ഡൗൺ സഹായിച്ചിട്ടുണ്ട്.

ചില മേഖലകളിൽ ഇളവ് അനുവദിക്കാൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്, കേസുകൾ കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറക്കും, കോവിഡ് കുറയുന്നില്ലെങ്കിൽ നിയന്ത്രണം തുടരുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts