നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി നാലു പേര്‍ അറസ്റ്റിൽ

ബെംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി ഒരു സ്ത്രീ ഉൾപ്പടെ നാലു പേര്‍ അറസ്റ്റിലായി. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്ര സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് കര്‍ണാടക കത്രിഗുപ്പെ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍വെച്ച് സംഘം പിടിയിലായത്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരി, തുമകൂരു, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലകളില്‍നിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍നിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രാമീണരില്‍നിന്നും വേട്ടക്കാരില്‍നിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന…

Read More

വസ്ത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ 87 ലക്ഷത്തിന്റെ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ!

ബെംഗളൂരു: 87 ലക്ഷം വിലമതിക്കുന്ന 1.7 കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ നഗരത്തിലെ കെംപെഗൗഡ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽനിന്ന് എമിറേറ്റ്‌സ് എയർലൈൻസിൽ  വന്ന 36- കാരനായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. കുഴമ്പു രൂപത്തിലാക്കി ജീൻസിന്റെയും അടിവസ്ത്രത്തിന്റെയും പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയതോടെയാണ് സ്വർണം കണ്ടെത്തിയത്. ജീൻസിനുള്ളിൽ പുറത്തുകാണാൻ കഴിയാത്തവിധമാണ് പ്രത്യേക അറ തയ്യാറാക്കിയിരുന്നത്. അടിവസ്ത്രത്തിലും സമാനമായ രീതിയിലുള്ള അറയാണുണ്ടായിരുന്നത്. ഒന്നിനുമുകളിൽ ഒന്നായി സ്വർണമൊളിപ്പിച്ച രണ്ട് അടിവസ്ത്രങ്ങൾ…

Read More

കര്‍ണാടകയോ കേരളമോ ? കോവിഡിനെ ശരിയായി പ്രതിരോധിക്കുന്നതാര് ? കണക്കുകൾ ഇങ്ങനെ…

ബെംഗളൂരു : ആദ്യമേ പറയട്ടെ ഈ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട് ഭൂപ്രകൃതി, ജനസംഖ്യ, ജന സാന്ദ്രത , രാഷ്ട്രീയം അങ്ങനെ നിരവധി കാര്യങ്ങൾ… അതേ സമയം,നഗരത്തിലെ മലയാളികളുടെ ഇടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥിരം നടക്കുന്ന ഒരു ചര്‍ച്ചയാണ് കോവിഡ് രോഗത്തെ ശരിയായി പ്രതിരോധിക്കുന്നത് കര്‍ണാടകയാണോ കേരളമാണോ എന്നത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലഭ്യമായ കണക്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗം ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ ആണ് ,ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മൂലമുള്ള മരണം റിപ്പോര്‍ട്ട്‌ ചെയ്തത് കര്‍ണാടകയില്‍ ആണ്,കലബുരഗിയില്‍. കർണാടകയിൽ…

Read More

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി.ബസ് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു;26 പേർക്ക് പരിക്ക്.

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ അപകടം. ബസ് ഡ്രൈവർ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറിയ ബസ്സിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Read More

പ്രതിഷേധം ഫലം കണ്ടു;എം.ബി.ബി.എസ്.പരീക്ഷകൾ മാറ്റി വച്ചു.

ബെംഗളൂരു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ജനുവരി 17 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതിയ സർക്കുലർ പ്രകാരം ഒന്നാം വർഷ പരീക്ഷകൾ ഫെബ്രുവരി 8-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് രണ്ടിനും മൂന്ന് നാല് വർഷ പരീക്ഷകൾ മാർച്ച് 21നും ആണ് ആരംഭിക്കുക. ഡിസംബർ ഒന്നുമുതൽ കോളേജുകളിൽ നേരിട്ടുള്ള ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെ, ഒന്നര മാസത്തിനുള്ളിൽ തന്നെ പരീക്ഷകൾ നടത്താനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദ്യാർത്ഥികളുടെ കൂട്ടായ്മ…

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി വീണ്ടും കുറഞ്ഞു;ഒരു ലക്ഷം പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചത് 1291 പേര്‍ക്ക് മാത്രം;1530 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1530 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.22%  ഇന്നലെ ഇത് 1.37% ആയിരുന്നു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1530 ആകെ ഡിസ്ചാര്‍ജ് : 847612 ഇന്നത്തെ കേസുകള്‍ : 1291 ആകെ ആക്റ്റീവ് കേസുകള്‍ : 24503 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 11765 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന,നഗരത്തിലെ മൂന്നാമത്തെ റെയില്‍വേ ടെര്‍മിനല്‍ ജനുവരി മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

ബെംഗളൂരു : സിറ്റി കെ.എസ്.ആര്‍,യെശ്വന്ത് പുര തുടങ്ങിയ റെയില്‍വേ ടെര്‍മിനലുകള്‍ക്ക് ശേഷം നഗരത്തിലെ മൂന്നാമത്തെ റെയില്‍വേ ടെര്‍മിനാലായി വരുന്ന ബയപ്പനഹള്ളി ടെര്‍മിനല്‍ ജനുവരിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധ്യത. ദക്ഷിണ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ എ.കെ.സിംഗ് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.കൊറോണ ലോക്ക് ഡൌണിനെ തുടര്‍ന്ന് തൊഴിലാളി ക്ഷാമം നേരിട്ടതാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് വേഗത കുറയാന്‍ കാരണമായത്. 192 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനലില്‍ 7 പ്ലാറ്റ് ഫോമുകള്‍ ഉണ്ട്,ജനുവരിയില്‍ 3 പ്ലാറ്റ് ഫോമുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുകയുള്ളു. എറണാകുളം-ബാനസവാടി സൂപ്പര്‍ ഫാസ്റ്റ്,തിരുവനന്തപുരം-ബാനസവാടി ഹംസഫര്‍ തുടങ്ങിയ…

Read More

ജി 20 ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ് ഗ്രൂപ്പിൽ ഇടം നേടി നമ്മ ബെംഗളൂരുവും…

ബെംഗളൂരു : വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ 36 പയനിയർ നഗരങ്ങൾ ഒരുമിച്ചു കൊണ്ടു വരുന്ന G-20 ‘ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ്’ ഗ്രൂപ്പിൽ ബംഗളൂരുവും മറ്റ് മൂന്ന് ഇന്ത്യൻ നഗരങ്ങളും ഇടം നേടി. ബംഗളൂരുവിനു പുറമേ ഹൈദരാബാദ് , ഫരീദാബാദ്, ഇൻഡോർ നഗരങ്ങളും 22 രാജ്യങ്ങളിൽ നിന്നുള്ള 36 നഗരങ്ങളുടെ ഈ കൂട്ടായ്മയിൽ ചേരും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള വിവരസാങ്കേതിക വിദ്യാ വെല്ലുവിളികൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി സുരക്ഷിതമായ മാർഗനിർദേശങ്ങൾ വിശകലനം ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ കൂട്ടായ്മ. ഈആഗോള സഖ്യത്തിൽ ചേരാനുള്ള നടപടി രേഖകളിൽ…

Read More

നഗരത്തിൽ ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു

ബെംഗളൂരു: നഗരത്തിൽ ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.09 രൂപയായി. 76.77 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. നഗരത്തിലെ കഴിഞ്ഞ 10 ദിവസത്തെ പെട്രോള്‍ വില: പത്തുദിവസത്തിനിടെ, ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപയിലധികമാണ് ഉയര്‍ന്നത്. ഡീസലിന് രണ്ടുരൂപയുടെ അടുത്തും വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെ കഴിഞ്ഞ 10 ദിവസത്തെ ഡീസൽ വില: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 45 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 48…

Read More

സിറ്റി പോലീസിൻ്റെ ജനസമ്പർക്ക പരിപാടി “സൂപ്പർ ഹിറ്റ്”

ബെംഗളൂരു : സിറ്റി പോലീസിന്റെ പുതിയ പ്രവർത്തന ശൈലിയുടെ ഭാഗമായി തുടങ്ങിയ പ്രതിമാസ ജനസമ്പർക്ക ദിവസം പരിപാടിയുടെ ആദ്യ ജനസമ്പർക്ക ദിവസമായ ശനിയാഴ്ച, ജനങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് വിവിധ സ്റ്റേഷനുകളിലെ പോലീസ് അധികാരികൾ വ്യക്തമാക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പോലീസ് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമാർഗ്ഗങ്ങൾ തേടാനും അവസരമൊരുക്കിയ ഈ പരിപാടിയിൽ വളരെ വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായതെന്ന് അവർ പറയുന്നു. ശനിയാഴ്ച 11 മണിക്ക് ആരംഭിച്ച ജനസമ്പർക്ക പരിപാടി ഒരു മണിവരെ നീണ്ടുനിന്നു. മയക്കുമരുന്ന്, ഗതാഗതപ്രശ്നങ്ങൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, അടിയന്തര ശ്രദ്ധ വേണ്ടുന്ന…

Read More
Click Here to Follow Us