ബെംഗളൂരു : വായ്പയെടുക്കാൻ കർണാടകക്ക് കേന്ദ്രത്തിൻ്റെ പ്രത്യേക അനുമതി.
സർക്കാർ നടപടി ക്രമങ്ങൾ സാങ്കേതിക പരിഷ്കാരങ്ങൾ വഴി എളുപ്പമാക്കുന്ന സംരംഭങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നൽകിയത്.
ഇതുവഴി സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രോപ്പർട്ടി രജിസ്ട്രേഷൻ, സ്കൂളുകൾ, മുതലായവ ഉൾപ്പെടെ ഏകദേശം 36 ഓളം സംരംഭങ്ങൾക്കാണ് കേന്ദ്ര ത്തിന്റെ അധികസഹായം ലഭ്യമാകുക.
ഇതോടുകൂടി കർണാടക മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൻ്റെ(ജി എസ് ഡി പി ) 0.25 ശതമാനം അധികമായി വായ്പ എടുക്കാൻ കഴിയും.
കർണാടക സംസ്ഥാനത്തിലെ ജി എസ് ഡി പി 16.52 ലക്ഷം കോടി രൂപയാണ്. അതുപ്രകാരം ഏകദേശം 4000 കോടി രൂപയാണ് കർണാടക സർക്കാരിന് ലഭിക്കുക.
സംസ്ഥാനത്തിന് അധിക വായ്പയെടുക്കാൻ അനുവദിക്കുന്നതിന് വാണിജ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
പരിഷ്കാരങ്ങൾ നടപ്പാക്കിയതിന് കൂടുതൽ വായ്പ എടുക്കാൻ അനുമതി ലഭിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക എന്ന് വ്യവസായ വികസന കമ്മീഷണർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.