30 ഇടങ്ങളിൽ പരിശോധന;ബെംഗളൂരു കലാപത്തിൻ്റെ മുഖ്യ ആസൂത്രകനെ പൊക്കി എൻ.ഐ.എ.

ബെംഗളൂരു : വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ നഗരത്തിൽ കലാപം അഴിച്ചുവിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ.

കലാപത്തിന്റെ മുഖ്യ ആസൂത്രകനായ സയ്യീദ് സാദിഖ് അലി എന്നയാളെ
അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു.

കലാപം ഉണ്ടായ ആഗസ്റ്റ് 11 ന് രാത്രി മുതൽ ഇയാൾ ഒളിവിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുപ്പത് ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി. എയർഗണ്ണുകളും പെല്ലറ്റുകളും മൂർച്ചയേറിയ ആയുധങ്ങളും ഇരുമ്പ് ദണ്ഡുകളും പരിശോധനകളിൽ കണ്ടെടുത്തു.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

പുലകേശിനഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലായിരുന്നു കലാപം.

എസ്ഡിപിഐ പ്രവർത്തകരടക്കം മുന്നൂറിലധികം പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് എൻഐഎ സംഘം കേസ് അന്വേഷിക്കുന്നത്.

ഡിജെ ഹള്ളി, കെജി ഹള്ളി, പുലകേശി നഗർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഗസ്റ്റ്  11 ന് രാത്രിയോടെ കലാപം ഉണ്ടായത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

പോലീസ് സ്റ്റേഷനും നിരവധി വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു.  പോലീസ് വെടിവെയ്പിലും മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
[masterslider id="10"]

Related posts