ബെംഗളൂരു: നഗരത്തിൽ നടന്ന കലാപക്കേസിൽ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും ഈ നിയമങ്ങളിലെ ശക്തമായ വകുപ്പുകൾ കൂടി ചുമത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്ന് റിപ്പോർട്ട്.
Karnataka govt decides to assess the damages caused to public & private property in the incidents of violence in KG Halli & DG Halli & recover the costs from the culprits. The state govt to approach High Court for appointment of Claim Commissioner as per Supreme Court order. pic.twitter.com/8fIdfPndEa
— ANI (@ANI) August 17, 2020
കലാപം നടന്ന ഡിജെ ഹള്ളിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ക്ലെയിം കമ്മീഷണറിനെ നയമിക്കുന്നതിന് അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കലാപത്തേപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗുണ്ട ആക്ട്, യു.എ.പി.എ. എന്നീ നിയമങ്ങളിലെ വകുപ്പുകൾ കേസിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ കൈക്കൊള്ളും.
സംഭവത്തിൽ കുറ്റവാളികളായവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയ് പറഞ്ഞു. കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐയെ നിരോധിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
As far as social media is concerned, we are looking into the present law. We're going to have a discussion with technical chiefs of all social media companies shortly. We wish to have some regulation which will be applicable to social media: Karnataka Minister Basavaraj Bommai pic.twitter.com/IeFOX9XxBe
— ANI (@ANI) August 17, 2020
സമൂഹമാധ്യമങ്ങൾ വഴി സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇത്തരം സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ഇന്ത്യയിലെ മേധാവികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തും. സോഷ്യൽ മീഡിയകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.