ബെംഗളൂരു :സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങളായ ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ബെലഗാവി സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം, മംഗളൂരു ദുർഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ തിങ്കളാഴ്ച തുറക്കില്ല. ഇവിടങ്ങളിൽ ജൂലൈ മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം ഇപ്പോൾ തുറക്കേണ്ടെന്ന് തീരുമാനിച്ചതായി ശ്രീകൃഷ്ണ മഠം അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽനിന്ന് ഭക്തരെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ബെലഗാവിയിലെ സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം തുറക്കാത്തത്. മംഗളൂരുവിലെ പ്രധാനക്ഷേത്രമായ കട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ ജൂലൈ ഒന്ന് മുതലായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. ഓൺലൈൻ ബുക്കിങ്ങിലൂടെ ആയിരിക്കും പ്രവേശനം.
Read MoreMonth: June 2020
നഗരത്തിലെ ശാഫി പള്ളികൾ തുറക്കുന്നത് രണ്ടാഴ്ച്ചകഴിഞ്ഞ് മതിയെന്ന് തീരുമാനം.
ബെംഗളൂരു : കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ വിവിധ മലയാളി അസോസിയേഷനു കീഴിലുള്ള ശാഫിപള്ളികൾ തുറക്കുന്നത് രണ്ടാഴ്ച്ചകഴിഞ്ഞ് മതിയെന്ന് വിവിധ മഹല്ല് കമ്മിറ്റികളുടെ തീരുമാനം. നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ: എൻ.എ.മുഹമ്മദ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ചകൾ നടത്തിയാണ് ഈ തീരുമാനം കൈകൊണ്ടത്. പള്ളികൾ തുറക്കുകയും വിശ്വാസികൾ വരുകയും ചെയ്യുമ്പോൾ നിബന്ധനകൾ പാലിക്കപ്പെടാൻ കഴിയാത്തതുമൂലം കൊറോണ വ്യാപനം ഉണ്ടാവാൻ ഇടവരുന്നതു തടയുന്നതിന് രണ്ടാഴ്ച്ച കൂടി പള്ളികൾ അടച്ചിടുന്നതാണ് അഭികാമ്യം എന്നതാണ്…
Read Moreനഗരത്തിൽ ആകെ കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം 52 ആയി; നോക്കാം നിങ്ങളുടെ സ്ഥലവും പട്ടികയിലുണ്ടോ ?
ബെംഗളൂരു : ജൂൺ ഏഴിന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 76 പ്രകാരം നഗരത്തിൽ പുതിയ 3 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 52 ആയി. ദസറഹള്ളി സോണിലെ ബാഗല്‍ കുണ്ടെ,ചോക്ക സാന്ദ്ര എന്നീ സ്ഥലങ്ങളും,ബൊമ്മനഹള്ളി സോണിലെ യെലച്ചനഹള്ളിയും കൂടിയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്. പട്ടിക താഴെ വായിക്കാം ബൊമ്മനഹള്ളി സോണ്‍: 190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്, 193-അരകരെ, 185-യെലചെനഹള്ളി. മഹാദേവ പുര സോണ്‍: 54 – ഹൂഡി, 84 – ഹഗദൂർ,…
Read Moreആരാധനാലയങ്ങളും ഭക്ഷണ ശാലകളും ഇന്നു മുതൽ തുറന്ന് പ്രവർത്തിക്കും;നിയന്ത്രണങ്ങൾ എന്തെല്ലാം ?ഏതൊക്കെ സ്ഥാപനങ്ങൾ ഇനിയും അടഞ്ഞു കിടക്കും ?കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : ഇന്ന് മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറന്ന് പ്രവർത്തിക്കും. കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ക്ഷേത്രങ്ങളും മസ്ജിദുകളും ചർച്ചുകളും തുറന്ന് പ്രവർത്തിക്കുക. കൃസ്ത്യൻ പള്ളികളിൽ ഈ മാസം 14 ന് ഞായറാഴ്ച കുർബാന ആരംഭിക്കും. അതേ സമയം ചിലയിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നുവ്യക്തമാക്കി മഹല്ല് കമ്മിറ്റികളും ക്ഷേത്രസമിതികളും ആരാധനാലയങ്ങൾ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടൽ, റെസ്റ്റോറന്റ്, മറ്റു ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ഇന്ന് മുതൽ ലഭ്യമാകും. റെസ്റ്റോറന്റുകളിൽ ഇരുന്നു കഴിക്കുന്നതിനേക്കാൾ പാഴ്‌സൽ സേവനം കൂടുതൽ പ്രോത്സാഹിപ്പിക്കണം. സീറ്റുകളുടെ 50 ശതമാനം മാത്രമേ അനുവദിക്കാവൂ.…
Read Moreഅടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും.
ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ വർഷകാലത്തിന് തുടക്കമായതായി കാലാവസ്ഥാനിരീക്ഷണവകുപ്പ്. രണ്ടുദിവസം വടക്കൻ കർണാടകയിലും തീരദേശത്തും ശക്തമായ മഴ ലഭിക്കും. പിന്നീട് സാധാരണമഴ തുടരും. ജൂൺ അഞ്ചോടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. നിസർഗ ചുഴലിക്കാറ്റിന്റെ ഫലമായി തീരദേശ കർണാടകയിലും മലനാടിലും രണ്ടുദിവസമായി ശക്തമായ മഴ ലഭിക്കുകയും ചെയ്തു ഈസംസ്ഥാനത്ത് സാധാരണ മഴക്കാലമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. കഴിഞ്ഞവർഷം വടക്കൻ കർണാടകയിലും മലനാട് ജില്ലകളിലും വെള്ളപ്പൊക്കം ജനജീവിതത്തെ ദുരിതമാക്കിയിരുന്നു. വൻതോതിൽ കൃഷിനാശവുമുണ്ടായി. ഈ വർഷം ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് വെള്ളപ്പൊക്കസാധ്യതകളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്തരകന്നഡ, ഉഡുപ്പി, ശിവമോഗ…
Read More2 മരണം;കര്‍ണാടകയില്‍ 239 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്ന് കർണാടകയിൽ 239 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 9 പേര്‍,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 183 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5452 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 61കാരിയും 57 കാരനും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 61 ആയി. ഇന്ന് 143 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2132 ആയി. ഉഡുപ്പി 13, കലബുറിഗി…
Read Moreകന്നഡ നടൻ ചിരഞ്ജീവി സർജ്ജ അന്തരിച്ചു.
ബംഗളൂരു: പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു. മുപ്പത്തിയൊൻപത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തെന്നിന്ത്യൻ നടി മേഘ്ന രാജിന്റെ ഭർത്താവാണ്. 2018 ഏപ്രിൽ 29നായിരുന്നു ചിരഞ്ജീവി സർജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് മാസങ്ങൾക്ക് ശേഷമാണ് താരത്തിൻറെ വിയോഗം. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ അർജ്ജുൻ സർജയുടെ അനന്തരവൻ കൂടിയായ ചിരഞ്ജീവി കന്നഡ സിനിമയിൽ സജീവമാകാനൊരുങ്ങവേയാണ് മരണം സംഭവിച്ചത്.
Read Moreകേരളത്തിൽ ഇന്ന് 107 പേര്‍ക്ക് കോവിഡ് 19 സ്ഥിദ്ധീകരിച്ചു; 41 പേര്‍ക്ക് രോഗമുക്തി.
കേരളത്തിൽ ഇന്ന് 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 27, തൃശൂർ-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് – 6 പേർ, തിരുവനന്തപുരം 4 , കോട്ടയം , കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാൻ-2, ഖത്തർ-1, ഒമാൻ-1, ഇറ്റലി-1) 28 പേർ മറ്റ്…
Read Moreബെംഗളൂരുവിൽ ഇന്നലെ മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 18 പേർക്ക്.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ അസുഖം സ്ഥിരീകരിച്ച 18 പേരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും തിരികെ വന്നതാണ് . ഒരാൾ P3270 രോഗിയുടെ കോൺഡാക്ടും മറ്റൊരാൾ P2334 രോഗിയുടെ കോൺഡാക്ടുമാണ്. രണ്ടു പേരും സ്ത്രീകളാണ് 7 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത കോവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചവരാണ്. ഇതിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടി കൂടെ ഉൾപ്പെടുന്നു. സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന ഒരാൾക്കും കോവിഡ്…
Read More65 വയസിനു മുകളിൽ ഉള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും ക്ഷേത്ര ദർശനത്തിൽ നിന്ന് വിട്ടുനിൽക്കണം.
ബെംഗളൂരു : അൺലോക്ക് ഫേസ് 1 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാനിരിക്കുന്ന സാഹചര്യത്തിൽ 65 വയസിനു മുകളിൽ ഉള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും ക്ഷേത്രങ്ങളിൽ വരരുത് എന്ന് കർണാടക സർക്കാർ അറിയിച്ചു . മറ്റ് നിർദ്ദേശങ്ങൾ വരുന്നത് വരെയും മേല്പറഞ്ഞ പ്രായപരിധിയിൽ പെട്ടവരും ഗർഭിണികളും വീടുകൾക്കുള്ളിലിരുന്നു സർക്കാരിനോട് സഹകരിക്കണം എന്നും അറിയിച്ചു ദി ഡിപ്പാർട്മെന്റ് ഓഫ് ഹിന്ദു റിലീജിയസ് ഇന്സ്ടിട്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ( മുസ്‌റൈ ) ന്റെ കീഴിൽ…
Read More