ഹൂസ്റ്റണില്‍ നടന്ന “ഹൗഡി മോദി” പരിപാടിക്കിടെ ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കണമെന്ന് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു. 2019ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ “അബ് കി ബാര്‍ മോദി സര്‍ക്കാര്‍” എന്ന ആഹ്വാനവുമായായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍ വിജയം നേടുകയും ചെയ്തു. അതേപോലെ തന്നെ “ഹൗഡി മോദി” പരിപാടിക്കിടെ “അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍” എന്നാണ് നരേന്ദ്രമോദി പ്രസ്താവിച്ചത്. എന്നാല്‍, നരേന്ദ്രമോദിയുടെ ഈ പ്രസ്താവന വന്‍ വിവാദത്തിന് വഴിതെളിച്ചു. മറ്റൊരു രാജ്യത്തിന്‍റെ…
Read MoreYear: 2019
എ.ടി.എമ്മിൽ നിറയ്ക്കാനുള്ള 99 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവർ പിടിയിൽ
ബെംഗളൂരു: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനുള്ള 99 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവർ പിടിയിൽ. മാണ്ഡ്യ സ്വദേശി പവൻ ( 23) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് കമ്മനഹള്ളിയിൽ എ.ടി.എമ്മിൽ പണംനിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ പണമടങ്ങിയ വാഹനവുമായി ഇയാൾ കടന്നുകളഞ്ഞത്. പോലീസിന്റെ അന്വേഷണത്തിൽ ലിംഗരാജപുരം ഫ്ളൈഓവറിൽനിന്ന് വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്. ഇയാളിൽനിന്ന് മോഷണംപോയ പണവും കണ്ടെത്തി.
Read Moreഇന്ന് ബി.ബി.എം.പി.മേയർ തെരഞ്ഞെടുപ്പ്;ഭരണം നില നിർത്താൻ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം;ഭരണം പിടിക്കാൻ ബി.ജെ.പി.
ബെംഗളൂരു : ബി ബി എം പി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. നിലവിൽ കോൺഗ്രസും ജെഡിഎസും ചേർന്ന് ഭരിക്കുന്ന നഗരസഭാ ഭരണം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി . നിയമസഭ തെരഞ്ഞെടുപ്പിൽ ജെ ഡി എസും കോൺഗ്രസും വെവ്വേറെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നഗരസഭാ തെരഞ്ഞെടുപ്പിൽ സഖ്യം തുടരും . കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്നതിന് മുൻ സ്പീക്കർ അയോഗ്യരാക്കിയ 17 എംഎൽഎമാരെ നാലുപേർ ബി ബി എം പി പരിധിയിൽ ഉൾപ്പെടുന്നവരാണ് ആണ് ഇവരുടെ വോട്ടവകാശം നഷ്ടമായെങ്കിലും അനുയായികളായ കോർപ്പറേറ്റർ…
Read Moreവൃന്ദാവൻ ഗാർഡനിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി ഉയർത്തി.
ബെംഗളൂരു : മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്കുകൾ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തം. മുതിർന്നവർക്കുള്ള പ്രവേശന നിരക്ക് 20 രൂപയിൽനിന്ന് 50 രൂപയായും കുട്ടികളുടെ രണ്ടു രൂപയിൽ നിന്ന് 10 രൂപയായും ഉയർത്തി. ചെറു വാഹനങ്ങളുടെ പാർക്കിങ് നിരക്ക് 25 രൂപയിൽ നിന്ന് ഇന്ന് 50 രൂപയായും വലിയ വാഹനങ്ങളുടെ നിരക്ക് 50 രൂപയിൽ നിന്ന് 100 രൂപയായും ഉയർത്തി. ദസറ ആഘോഷത്തിന് കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇവിടെ നിരക്ക് ഉയർത്തിയതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.
Read Moreശങ്കര്‍ നാഗ്-പാതിയില്‍ നിലച്ചു പോയ ചലനച്ചിത്ര കാവ്യം.
ഈ ഫോട്ടോ കാണാത്തവര്‍ ആയി ആരും ഉണ്ടാവില്ല ബെംഗളൂരുവില്‍ ,ഒരു ദിവസം പോലും ബെംഗളൂരുവില്‍ വന്ന് മടങ്ങിയവര്‍ക്ക് കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്ക് ഒരു പ്രാവശ്യമെങ്കിലും ഈ ചിത്രം കണ്ണിലുടക്കിയിട്ടുണ്ടാകും. സാധാരബസ് സ്റ്റോപ്പ് കളിലും ഓട്ടോ സ്റ്റാന്റ് കളിലും ഇദ്ദേഹത്തിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നുണ്ടാവും ,ഓട്ടോ റിക്ഷകളുടെ പിന്നിലും മുന്‍പില്‍ ഗ്ലാസിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും ആരാണിയാള്‍ ? എന്തിനാണ് ജനങ്ങള്‍ കന്നഡ ജനത ഇദ്ദേഹത്തെ ഇത്രയധികം സ്നേഹിക്കുന്നത് ? എന്തുകൊണ്ട് സാധാരണക്കാരുടെ ഹൃദയത്തില്‍ ഇന്നും ഈ ചിത്രങ്ങള്‍ നിലനില്‍ക്കുന്നു ? ശങ്കര്‍ നാഗ് എന്നാണ് ഈ മഹാ പ്രതിഭയുടെ പേര്,ഒരു കാലഘട്ടത്തിലെ കന്നഡ…
Read Moreതമിഴ്നാട് ട്രാൻസ്പോർട്ട് ബസ് അപകടത്തിൽ പെട്ടു;ഡ്രൈവറടക്കം 3 പേർ മരിച്ചു;33 പേർക്ക് പരിക്ക്.
ബെംഗളൂരു : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 3 പേർ മരിച്ചു. ഹൊസൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ശൂലഗിരിക്ക് സമീഷം സാമല്ലപള്ളം എന്ന സ്ഥലത്താണ് അപകടം നടന്നത്.തിരുവണ്ണാമലയിൽ നിന്നും ഹൊസൂരിലേക്കു വരികയായിരുന്ന ബസിൽ എതിർ ദിശയിൽ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ബസ് പൂർണമായും തകർന്നു.ലോറിയുടെ വിട്ടതാണ് അപകട കാരണമെന്ന് കരുതുന്നു.ഇന്ന് രാവിലെ 4 മണിയോടെയാണ് സംഭവം. ബസ് ഡ്രൈവർ വേദിയപ്പൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കണ്ടക്ടർ സുധാകർ, യാത്രക്കാരനായ ചിന്നക്കണ്ണ് എന്നിവർ സമീപത്തെ ആശുപത്രിയിൽ വച്ചാണ്…
Read Moreകൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ കഥ സിനിമയാവുന്നു!!
കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയായിരുന്നു വ്യാജ അടിക്കുറിപ്പിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടത്. ഇപ്പോഴിതാ എല്‍ദോയുടെ കഥ സിനിമയാകുകയാണ്!! സൗബിന്‍ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി പറയുന്നത് ‘എല്‍ദോ’യുടെ കഥയാണ്. എല്‍ദോയായി ചിത്രത്തിൽ എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഭാര്യയായി സുരഭിയെത്തുന്നു. സംസാരശേഷിയില്ലാത്ത…
Read More10 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടാര നഗരിയുടെ ആഘോഷം, മൈസൂരു ദസറക്ക് തുടക്കമായി.
ബെംഗളൂരു : ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ക്ക് തുടക്കമായി കന്നഡ എഴുത്തുകാരൻ ഡോക്ടർ എസ് എൽ ഭൈരപ്പ വിളക്കുകൊളുത്തിയതോടെ പരമ്പരാഗത ചടങ്ങുകൾ ആരംഭിച്ചു. കന്നട നാടിന്റെ തനിമയും രാജകീയ പാരമ്പര്യവും നിറഞ്ഞ ചടങ്ങിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, സുരേഷ് അംഗദി, സദാനന്ദ ഗൗഡ ഉപമുഖ്യമന്ത്രിമാരായ അശ്വഥ് നാരായൺ, ഗോവിന്ദ് കർജോൾ, ലക്ഷ്മൺ സാവദി എന്നിവർ പങ്കെടുത്തു. എം എൽ എ ജി.ടി.ദേവഗൗഡ അധ്യക്ഷതവഹിച്ചു.10 ദിവസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലാസന്ധ്യ, ഭക്ഷ്യമേള, എക്സിബിഷൻ, കാർഷികമേള, ഗുസ്തിമത്സരങ്ങൾ ,പുഷ്പമേള, ചലച്ചിത്രമേള…
Read Moreസംസ്ഥാന സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി.യിൽ ഭിന്നത രൂക്ഷമാവുന്നു
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി.യിൽ ഭിന്നത രൂക്ഷമാവുന്നു. സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും തമ്മിലുള്ള ‘ശീതയുദ്ധ’മാണ് ഏറെ തലവേദനയായിരിക്കുന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്ക് സീറ്റ് നൽകുന്നതിൽ പ്രദേശികതലത്തിൽ അതൃപ്തി നിലനിൽക്കുന്നതിനിടെ ഉയർന്ന നേതാക്കൾ തമ്മിലുള്ള ഭിന്നതയും രൂക്ഷമായി. ആർ.എസ്.എസ്. നേതാവും ബി.ജെ.പി.യുടെ സംഘടനാ ജനറൽ സെക്രട്ടറിയുമായ ബി.എൽ. സന്തോഷിനെ പിന്തുണയ്ക്കുന്ന നളിൻകുമാർ കട്ടീൽ പാർട്ടികാര്യങ്ങളിൽ യെദ്യൂരപ്പയെ അവഗണിക്കുന്നെന്നാണ് ആരോപണം. യെദ്യൂരപ്പയെ അവഗണിച്ചാൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുവമോർച്ച ഉപാധ്യക്ഷൻ ഭീമ ശങ്കർ പാട്ടീൽ…
Read Moreവൊക്കലിഗ സമുദായത്തിന്റെ ആദിചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണം വേദനിപ്പിക്കുന്നു; കുമാരസ്വാമി
ബെംഗളൂരു: വൊക്കലിഗ സമുദായത്തിന്റെ ആദിചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണം വേദനിപ്പിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് ഏറെ വേദിനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി ആർ. അശോകനാണ് മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന് ആരോപിച്ചത്. “ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. എന്നെപ്പോലെ മഠാധിപതിയെയും ഏറെ വേദനിപ്പിക്കുന്നതാണ് ഇത്തരം പ്രചാരണം”- കുമാരസ്വാമി പറഞ്ഞു.
Read More