ബെംഗളൂരു: ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കമ്മനഹള്ളിയിലെ എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 99 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. മാണ്ഡ്യ സ്വദേശിയായ പവൻ (23) ആണ് വെള്ളിയാഴ്ച വൈകീട്ട് വാഹനവുമായി കടന്നത്. പവനെ കൂടാതെ രണ്ടു സുരക്ഷാജീവനക്കാരും മറ്റൊരു ജീവനക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനായി പവൻ ഒഴികെയുള്ള ജീവനക്കാർ പണവുമായി പുറത്തിറങ്ങി. ഈ സമയം വാഹനത്തിന്റെ ലോക്കറിൽനിന്ന് 99 ലക്ഷം രൂപ പുറത്തെടുത്ത് സീറ്റിൽ വെച്ചിരുന്നു. ജീവനക്കാർ എ.ടി.എം. കൗണ്ടറിലേക്ക് കയറിയതോടെ പവൻ വാഹനമോടിച്ച് പോകുകയായിരുന്നു. വാഹനം തിരിക്കാൻ പോയതാണെന്നാണ് മറ്റു ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ എ.ടി.എമ്മിൽ…
Read MoreYear: 2019
ബസ് യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത;പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി നഗരത്തില്‍ ബസ്സുകള്‍ക്കായി പ്രത്യേക പാത വരുന്നു.
ബെംഗളൂരു : വഡോദര,വിശാഖപട്ടണം അടക്കം നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഉള്ള ബി.ആര്‍.ടി.എസ് സിസ്റ്റം നമ്മുടെ നഗരത്തിലും വരുന്നു.ബി.എം.ടി.സി ബസുകള്‍ക്കായി പ്രത്യേകം ലൈനുകള്‍ വരുന്നു.ആ പാതയിലൂടെ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. സിറ്റി സെന്റെറില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ സമയത്തില്‍ യാത്രചെയ്യാന്‍ ഈ സംവിധാനം കൊണ്ട് കഴിയും.കൂടുതല്‍ തിരക്കുള്ള മേഖലയിലേക്കാണ് ഈ സംവിധാനം നടപ്പില്‍ വരുത്തുന്നത്,ഇതിന്റെ ആദ്യ ഘട്ടം നവംബര്‍ ഒന്നിന് നിലവില്‍ വരും ഐ ടി ഹബുകള്‍ ആയ ഇലക്ട്രോണിക് സിറ്റിയും വൈറ്റ്ഫീല്‍ഡും ഇതില്‍ ഉള്‍പ്പെടും. ബി ബി…
Read Moreവൊക്കലിഗ സമുദായത്തിന്റെ പരമാചാര്യന്റെ ഫോൺ ചോർത്തിയെന്ന് ആരോപണം;കുമാരസ്വാമി കുരുക്കിൽ.
ബെംഗളൂരു : കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ കഴിവുള്ള രണ്ട് വിഭാഗങ്ങൾ ആണ് ലിംഗായത്ത് ,വൊക്കലിഗ എന്നിവർ.ഇവരുടെ വിവിധ ആശ്രമങ്ങളിലെ പരമാചാര്യൻമാർക്ക് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് എന്നതിനൊപ്പം തന്നെ ഒരു പരിധി വരെ വർത്തമാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനും കഴിയും. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വൊക്കലിഗ സമുദായത്തിന്റെ പരമാചാര്യൻ ആദിച്ചുഞ്ചന ഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രി കുമാര സ്വാമി. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് മുന്നൂറിലധികം പേരുടെ ഫോൺകോളുകൾ ചോർത്തിയെന്ന കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചന്ദന കടത്തുകാരൻ എന്ന…
Read Moreദസറത്തിരക്കിൽ ആശ്വാസമായി സ്പെഷൽ ട്രെയിൻ.
ബെംഗളൂരു : ബംഗളൂരു-മൈസൂരു റൂട്ടിൽ ജന സാധാരണ സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ പശ്ചിമ റയിൽവേ. ദസറ സമാപന ദിനമായ ഒക്ടോബർ എട്ടിനാണ് 18 കോച്ചുകളുമായി ജന സാധാരണ ട്രെയിൻ സർവീസ് നടത്തുക. രാത്രി 10ന് മൈസൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:30ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും തിരിച്ച 9 ന് പുലർച്ചെ ഒന്നിന് കെ.എസ്.ആർ.ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 03:30ന് മൈസൂരുവിൽ എത്തും. കെങ്കേരി,രാമനഗര,ചെന്നപട്ടണ,മദ്ദൂർ, മണ്ഡ്യ,പാണ്ഡവപുര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. കൂടാതെ മൈസൂരു- ചാമരാജനഗർ റൂട്ടിൽ 8ന് ജനസാധാരൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.
Read Moreപീനിയയിലെ കേരള ആർ.ടി.സിയുടെ കാവൽക്കാരൻ ജിൻഡോ യാത്രയായി;ദുഖത്തോടെ നഗരത്തിലെ ആനവണ്ടി പ്രേമികൾ.
ബെംഗളൂരു : ഈ വാർത്തയുടെ ശീർഷകം വായിക്കുമ്പോൾ നിങ്ങളിൽ എല്ലാവർക്കും സംശയമുണ്ടാകും ആരാണീ ജിൻഡോ എന്ന്. പീനിയ ബസവേശ്വര ബസ് സ്റ്റാന്റിലെ ഒരു തെരുവു നായയായിരുന്നു ജിൻഡോ, എന്നാൽ വലിയ തിരക്ക് ഒന്നും ഇല്ലാത്ത പീനിയ ബസ് സ്റ്റാന്റിൽ എത്തുന്ന കേരള ആർ.ടി.സി ബസ് ജീവനക്കാരുടെ സുഹൃത്തും കാവൽക്കാരനും ഒക്കെയായിരുന്നു ജിൻഡോ. നഗരത്തിലെ ഒരു ആനവണ്ടി പ്രേമിയായ ശ്രീ ജോമോന്റെ വാക്കുകളിൽ ജിൻഡോ ഇങ്ങനെയാണ് ” ആനവണ്ടി പ്രേമികളും ആനവണ്ടി പ്രാന്തന്മാരും ഇന്നേറേയാണ് ഒരു മലയാളി മലയാളി ആവണമെങ്കില്‍ തന്നെ അവന്‍റെ ഉള്ളില്‍ ഒരു…
Read Moreഡ്രൈവറില്ലാതെ ഓടിയ വാൻ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ബെംഗളൂരു : ഡ്രൈവറില്ലാതെ ഓടിയ സ്കൂൾ വാൻ ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവം നടന്നത് ഹൊസക്കര ഹള്ളിയിലാണ്. ഇവിടത്തെ ലിറ്റൽ എയൻജൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.സ്ക്കൂളിന് സമീപമാണ് സംഭവം നടന്നത്. ഡ്രൈവർ പുറത്തു പോയതായിരുന്നു ഹാൻഡ് ബ്രേക്ക് മറന്നതിനാൽ ഇറക്കത്തിലേക്ക് വണ്ടി ഉരുണ്ടു പോയി നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനം നിർത്തിയതിന് ഡ്രൈവർ എസ് ആനന്ദിനെതിരെ പോലീസ് കേസെടുത്തു.
Read Moreഫോൺചോർത്തൽ വിവാദം: കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ മാറ്റി
ബെംഗളൂരു: ഫോൺചോർത്തൽ വിവാദത്തിൽ സി.ബി.ഐ.യുടെ ചോദ്യംചെയ്യലിന് വിധേയനായ കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ സ്ഥാനത്തുനിന്നുമാറ്റി. മറ്റുസ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറായിരുന്ന അലോക് കുമാറിനെ ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് റിസർവ് പോലീസ് ഫോഴ്‌സിന്റെ ചുമതലയുള്ള എ.ഡി.ജി.പി.യായി നിയമിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് വിമത എം.എൽ.എ.മാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് അലോക് കുമാറിനെതിരായ ആരോപണം. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയാണ് ഫോൺ ചോർത്തലിനുപിന്നിലെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞദിവസം സി.ബി.ഐ. അലോക് കുമാറിനെ ചോദ്യംചെയ്തിരുന്നു. ഓഫീസിലും വീട്ടിലും സി.ബി.ഐ. നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. വിമത…
Read Moreഹെഗ്ഡെ നഗർ റെയിൽവേ ഗേറ്റിനു സമീപം ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ തീവണ്ടി തട്ടിമരിച്ചു
ബെംഗളൂരു: നഗരത്തിലെ ഹെഗ്ഡെ നഗർ റെയിൽവേ ഗേറ്റിനു സമീപം ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ തീവണ്ടി തട്ടിമരിച്ചു. ഹെഗ്ഡെ നഗർ സ്വദേശികളായ അബ്സാദ് (19), മുഹമ്മദ് മട്ടി (22) എന്നിവരാണ് മരിച്ചത്. സുഹൃത്തായ സലീബുള്ള (22) യെ ഗുരുതരപരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ചേർന്നു തീവണ്ടിപ്പാളത്തിലൂടെ നടന്ന് ‘ടിക്ടോക്’ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പിന്നിൽവരുകയായിരുന്ന കോലാർ -ചിക്കബെല്ലാപൂർ-ബെംഗളൂരു എക്സ്പ്രസ് അടുത്തെത്തുന്നതിനുമുമ്പ് പാളത്തിൽനിന്നു മാറാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, ഓടിമാറുന്നതിനുമുമ്പ് തീവണ്ടി മൂവരെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ അബ്സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണിൽ ഇടിച്ച് പത്തടി അകലേക്ക്…
Read Moreചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും.
ബെംഗളൂരു : ചരിത്ര പ്രസിദ്ധമായ ദസറ ആഘോഷങ്ങൾക്ക് നാളെ കൊട്ടാര നഗരിയിൽ തുടക്കമാകും. നാളെ രാവിലെ 10 മണിക്ക് ചാമുണ്ഡേശ്വരി മലയിൽ നടക്കുന്ന ഉൽഘാടനച്ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എച്ച് എൽ ഭൈരപ്പ വിളക്കിലേക്ക് അഗ്നി പകരും. ദസറയുടെ ഭാഗമായുള്ള ആചാര ദർബാർ നാളെ അംബവിലാസ് കൊട്ടാരത്തിൽ ആരംഭിക്കും.വോഡയാർ രാജ കുടുംബത്തിലെ ഇപ്പോഴത്തെ അവകാശിയായ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ ഇനി അടുത്ത 10 ദിവസം അധികാര ചിഹ്നങ്ങളോടെ സുവർണ സിംഹാസനത്തിൽ ഉപവിഷ്ടനാകും. സുവർണ സിംഹാസനം പ്രദർശിപ്പിച്ചിരിക്കുന്ന ദർബാർ ഹാളിന് വൻ സുരക്ഷാ സംവിധാനങ്ങൾ ആണ്…
Read Moreഅനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും വിരാമമായി! മൈസൂരുവിൽ നിന്ന് ദക്ഷിണ കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ ഓടിത്തുടങ്ങും
ബെംഗളൂരു: മൈസൂരു മലയാളികളുടെ ഒരാവശ്യം നാളെ സഫലമാവുകയാണ്, മൈസൂരുവിൽ നിന്ന് നേരിട്ട് ദക്ഷിണ കേരളത്തിലേക്കുള്ള ആദ്യ പ്രതിദിന ട്രെയിൻ നാളെ മൈസൂരുവിൽ ഉത്ഘാടനം ചെയ്യും. കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ്(16315/16) ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയതോടെ ആണ് ഇത് സാദ്ധ്യമായത്. നാളെ രാവിലെ 10:15 ന് മൈസൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി യെദിയൂരപ്പയും റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയും ഫ്ലാഗ് ഓഫ് ചെയ്യും. മൈസൂരു എം പി പ്രതാപ സിംഹയും മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ മാസം 26…
Read More