ലോഡ്സ്: പഴുതുകൾ അടക്കാതെയുള്ള ക്രിക്കറ്റിലെ നിയമങ്ങൾ വീണ്ടും വിവാദത്തിൽ. ഡെക്ക്വർത്ത് ലൂയിസ് നിയമം, നെറ്റ് റൺറേറ്റ് തീരുമാനിക്കുന്ന രീതി എന്നിവയ്ക്ക് പുറമെ ഇപ്പോൾ കത്തി നിൽക്കുന്ന വിവാദം സൂപ്പർ ഓവറിലെ നിയമമാണ്.
മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. ഇത് സൂപ്പർ ഓവറിന്റെ നിയമത്തിൽ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം.
ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്.
Don't understand how the game of such proportions, the #CWC19Final, is finally decided on who scored the most boundaries. A ridiculous rule @ICC. Should have been a tie. I want to congratulate both @BLACKCAPS & @englandcricket on playing out a nail biting Final. Both winners imo.
— Gautam Gambhir (Modi Ka Parivar) (@GautamGambhir) July 14, 2019
ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫും പറയുന്നു. കൂടുതൽ ബൗണ്ടറിയുടെ അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കുന്നതിനെക്കാൾ നല്ലത് രണ്ടു രാജ്യത്തെയും വിജയിയായി പ്രഖ്യാപിക്കാമായിരുന്നു എന്നും ട്വിറ്ററിൽ കുറിച്ചു.
Difficult to digest this more boundary rule. Something like sudden death- continuous super overs till a result is a better solution. Understand, wanting a definite winner but sharing a trophy is better than deciding on more boundaries. Very tough on New Zealand. #EngVsNZ
— Mohammad Kaif (@MohammadKaif) July 14, 2019
ഡക്ക്വർത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിർണയിക്കുന്നതിൽ പരിഗണിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുൻ താരം ഡീൻ ജോൺസ് ചൂണ്ടിക്കാട്ടുന്നു.
The DL system is actually based on runs and wickets lost… yet the Final result is only based on Boundaries hit? Not fair in my opinion. Must have been great to watch!
— Dean Jones AM (@ProfDeano) July 14, 2019
“ക്രൂരത” എന്നായിരുന്നു കിവീസിന്റെ മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെ ട്വീറ്റ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Cruel!
— Stephen Fleming (@SPFleming7) July 14, 2019