ആമസോണ്‍ ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി

വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഭൂമിക ചൗളയാണ് വൈ.എസ്.ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈ.എസ്.ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനി മണിരത്‌നവും അഭിനയിച്ചിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts