ട്രെയ്‌ലർ: ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി

കൊച്ചി: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്.

കായംകുളം കൊച്ചുണ്ണിയോടൊപ്പം തിയേറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.

ട്രെയിലര്‍ കാണാം: 

കണ്ണിമ വെട്ടാതെ ആകാംക്ഷയോടെ ട്രെയിലര്‍ കാണുമ്പോള്‍ ഒരു തവണയെങ്കിലും ഭയത്തോടെ പുറകിലേക്ക് തിരിയാത്തവര്‍ ഉണ്ടാകില്ല. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ പര്യവേഷം അത്രയ്ക്ക് അമ്പരപ്പിക്കുന്നതാണ്. മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തില്‍ വേറിട്ടൊരു കഥാപാത്രമായിരിക്കും ഒടിയന്‍ മാണിക്യനെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ട്രെയിലറില്‍ കണ്ടു കഴിയുമ്പോള്‍ തന്നെ നമ്മുടെ ആകാംക്ഷ കൂടി വരുകയാണ്.

  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്

മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. സോഷ്യല്‍ മേടിയയില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. കഥാപാത്രത്തിന്‍റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു.

  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്

പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് എഴുതിയിരിക്കുന്നത്. മഞ്ജു വാരിയര്‍ നായികയാകുമ്പോള്‍ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
[masterslider id="10"]

Related posts