ബെംഗളൂരു: ബിബിഎംപി യ്ക്കു ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ച ശേഷവും ബെംഗളൂരുവിൽ നീക്കം ചെയ്യാതെ രണ്ടായിരത്തോളം അനധികൃത ഫ്ലെക്സുകൾ. കഴിഞ്ഞ 31ന്അകം മുഴുവൻ അനധികൃത ഫ്ലെക്സുകളും ബാനറുകളും നീക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. നോട്ടിസ് അയച്ചെങ്കിലും ഉടമകൾ പ്രതികരിക്കാനോ നീക്കം ചെയ്യാനോ തയാറായിട്ടില്ലെന്നു ബിബിഎംപി അറിയിച്ചതിനെ തുടർന്ന് ഇവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞമാസം 3729 പരസ്യ ബോർഡുകളാണ് നീക്കം ചെയ്യാതെ അവശേഷിച്ചത്. ഇവയിൽ 1742 പരസ്യബോർഡുകളുടെ ഉടമകൾ ഇവ നിയമവിധേയമാണെന്ന് അവകാശപ്പെട്ട് ബിബിഎംപിയെ സമീപിച്ചു. ഇവയിലെല്ലാം തീർപ്പുണ്ടാക്കിയതിനു ശേഷവും 1987 ബോർഡുകൾ നീക്കം ചെയ്യാതെ കിടന്നു. പൊതുസ്ഥലം മലിനമാക്കിയതിന് കേസെടുക്കുമെന്ന് കാണിച്ച് നോട്ടിസ് അയച്ചതോടെ 107 പേർ സ്വമേധയാ ഇവ നീക്കം ചെയ്തു. ശേഷിച്ച 1880 ഫ്ലെക്സുകളുടെ ഉടമകൾ പ്രതികരിച്ചിട്ടില്ലെന്നും ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബിബിഎംപി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.