ഒത്തു പിടിച്ചാൽ, ട്രെയിനും പോരും…ഓണത്തിനുള്ള സ്പെഷ്യല്‍ ട്രെയിനിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ കാമ്പയിന്‍ ഇവിടെ ആരംഭിക്കുന്നു;പങ്കു ചേരുക..

നമ്മൾ 12 ലക്ഷത്തോളം മലയാളികൾ ഈ നഗരത്തിൽ ജീവിക്കുന്നുണ്ട് ശമ്പളം വാങ്ങുന്നവരും ബിസിനസ്സുകാരുമായ നമ്മൾ വരുമാന നികുതിയും ജി എസ് ടി യുമായി കേന്ദ്ര സർക്കാറിന് നൽകുന്നത് ഒരു വലിയ തുകയാണ്.. തൊഴിൽ നികുതിയും ജി എസ് ടി യു ടെ ഒരു പങ്കും സംസ്ഥാനത്തിനും നൽകുന്നു … പിന്നെ നിരവധിയായ പരോക്ഷമായി നൽകുന്ന നികുതികളും… ഇത്രയും നൽകിയിട്ടും എന്താണ് നമുക്ക് തിരിച്ച് കിട്ടുന്നത്….

ഓണത്തിനോ ക്രിസ്തുമസിനോ പെരുന്നാളിനോ നാട്ടിൽ പോകണമെങ്കിൽ സ്വകാര്യ ബസുകൾക്ക് മൂന്നിരട്ടി വില നൽകണം, കലണ്ടർ അച്ചടിക്കുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്ന ഈ ദിവസങ്ങളിൽ നാട്ടിലേക്ക് എത്ര തിരക്കുണ്ടാകുമെന്ന് മാസങ്ങൾക്കു മുമ്പേ എല്ലാവർക്കും അറിയാം പക്ഷേ ഒരു സ്പെഷൽ ട്രെയിൻ അനുവദിക്കുക എന്ന തികച്ചും മാനുഷികമായ കാര്യം ചെയ്യാൻ മാറി മാറി വന്ന കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിൽ ഉളള റയിൽവേക്ക് കഴിയാറില്ല….

എന്തുകൊണ്ട് ? ചിന്തിച്ചിട്ടുണ്ടോ ?

പല കാരണങ്ങളാൽ റയിൽവേക്ക് അതിൽ താൽപര്യമില്ല, ഒരു സ്പെഷൽ ട്രെയിൻ നിറഞ്ഞോടിയാൽ ലഭിക്കുന്ന ലാഭം പോലും അവർക്ക് വേണ്ടത്രേ… ഞാനും നിങ്ങളും ഇനിയും കാത്തിരുന്നാൽ അതിനിയും തുടരും …. മജസ്റ്റിക്കിൽ നിന്ന് നിറഞ്ഞ് യാത്ര തുടർന്നിരുന്ന എറണാകുളം എക്സ്പ്രസിനെ കുഗ്രാമമായ ബാനസവാടിയിലേക്ക് മാറ്റി, ഞാനും നിങ്ങളും മിണ്ടിയില്ല…. കെ കെ ടി എഫ് അടക്കമുള്ള സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി അവിടെ 100 ആൾ തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ല.

ഇനി ഒരു മാസത്തിനുള്ളിൽ ഓണം വരും നമ്മൾ ടിക്കറ്റിന് വേണ്ടി നെട്ടോട്ടമോടും നാട്ടിലെ കുടുബാംഗങ്ങളെ കാണാനുള്ള താൽപര്യം കൊണ്ടും ഓണ സദ്യ മനസ്സിലോർത്തും നമ്മൾ മൂന്നിരട്ടിക്ക് ബസ് ടിക്കറ്റ് വാങ്ങും…

ഓണത്തിന് ഒരു സ്പെഷൽ ട്രെയിൻ ഉണ്ടായിരുന്നു എങ്കിൽ നമ്മൾ ഇത്രയും പരക്കം പായേണ്ട കാര്യമുണ്ടോ? ഇത്രയും തുക മുടക്കേണ്ട കാര്യമുണ്ടോ ? ഇല്ല എന്ന് തന്നെയാണ് ഉത്തരം.

കേരള-കർണാടക ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ്) അടക്കമുള്ള പല സംഘടനകളും മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടി നിവേദനവും ചർച്ചയുമായി ഇറങ്ങിക്കഴിഞ്ഞു,  ഈ ഒരു ലക്ഷ്യത്തിലേക്ക് എത്താൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും… ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് എവിടേക്കും പോകാനും സമയമില്ല …. പക്ഷേ മനസ്സു വച്ചാൽ നമുക്കും വിപ്ലവങ്ങൾ തീർക്കാൻ കഴിയും ….

എങ്ങിനെ ? …

ഒരു ടെന്നിസ് കളിക്കാരിക്ക് സച്ചിൻ ടെണ്ടുൽക്കർ ആരാണ് എന്ന് നമ്മൾ മനസ്സിലാക്കിക്കൊടുത്തത് ഓർമയില്ലേ ….
അതെ ആ പോരാട്ട വീര്യം മാത്രം മതി… മനസ്സുണ്ടെങ്കിൽ നമുക്കും നമ്മുടെ ലക്ഷ്യം നേടിയെടുക്കാം,…
എല്ലാവരുടെ കയ്യിലും മൊബൈൽ ഫോണുണ്ട്, ലാപ്ടോപ്പ് ഉണ്ട് ,ഇന്റർനെറ്റ് ഉണ്ട്, നമ്മുടെ ഭരണാധിപൻമാരുടെ കയ്യിലും അതെല്ലാം ഉണ്ട് … അത് നമ്മൾ വേണ്ട പോലെ ഉപയോഗിച്ചാൽ മാത്രം മതി…

തയ്യാറുണ്ടെങ്കിൽ മാത്രം ബാക്കി ഭാഗം വായിക്കുക…
എന്താണ് നമ്മുടെ ആവശ്യം ?

തിരുവനന്തപുരം എന്ന ദക്ഷിണ കേരളത്തിലേക്കും കണ്ണൂർ -കാസർക്കോട് എന്ന ഉത്തര കേരളത്തിലേക്കും ഓണത്തിന് ഏറ്റവും തിരക്കുള്ള ദിവസം നമുക്കൊരു സ്പെഷൽ ട്രെയിൻ വേണം.. ഓണത്തിന് ശേഷം തിരിച്ചും… രണ്ട് വർഷം മുൻപ് ചെയ്ത പോലെ അത് പ്രഖ്യാപിക്കുന്നത് തലേ ദിവസം ആവരുത് 15 ദിവസം മുൻപെങ്കിലും ആക്കണം …

ഇനി എങ്ങിനെ?

റെയിൽവേ മന്ത്രിയുടേയും പ്രധാനമന്ത്രിയുടെയും കേരള മുഖ്യമന്ത്രിയുടെയും ചില പ്രധാനപ്പെട്ട മലയാളി എം പി മാരുടെയും ഫേസ്ബുക്ക്
ട്വിറ്റർ എക്കൗണ്ടുകൾ താഴെ ചേർക്കുന്നു..

ട്വിറ്റർ ഉപയോഗിക്കുന്നവരാണ് എങ്കിൽ അവരുടെ അക്കൗണ്ടുകളിൽ പോയി നമ്മുടെ ആവശ്യം ചുരുക്കി ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതുക കൂടെ കഴിഞ്ഞ രണ്ട് വർഷമായി നമ്മൾ ഉപയോഗിക്കുന്ന ഹാഷ് ടാഗ് #NoTrainBloreKerala എഴുതുക,എത്ര പേര്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ട് എന്ന് നമുക്കും അത് കേള്‍ക്കെണ്ടവര്‍ക്കും മനസ്സിലാകാന്‍ ഈ ഹാഷ് ടാഗ് ഉപകരിക്കും,കണക്കെടുക്കാൻ എളുപ്പമാകും ,

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്കും ഇതേ വഴിയിൽ കാമ്പയിൻ ചെയ്യാം.

#NoTrainsBloreKerala

TWITTER

https://twitter.com/RailMinIndia

https://twitter.com/PiyushGoyal

https://twitter.com/pmoindia

https://twitter.com/CMOKerala

https://twitter.com/kjalphons

https://twitter.com/ShashiTharoor

https://twitter.com/rajeev_mp

FACEBOOK

https://www.facebook.com/RailMinIndia

https://www.facebook.com/PiyushGoyalOfficial/

https://www.facebook.com/PMOIndia/

https://www.facebook.com/CMOKerala/

https://www.facebook.com/KJAlphons/

https://www.facebook.com/ShashiTharoor/

https://www.facebook.com/RajeevChandrasekharMP/

നല്ല ബഹുമാനത്തോടെയുള്ള വാക്കുകൾ മാത്രം ഉപയോഗിക്കുക.

ഇതിന്റെ പേരിൽ നിങ്ങളെ ആരെങ്കിലും ഭീഷണി പ്പെടുത്തുകയോ അറസ്റ്റ് ചെയ്യുകയോ  ഇല്ല,ഇത് നമ്മുടെ ഉറപ്പ് .
മറ്റൊന്ന് ഇവിടെ ഒരു ഓൺലൈൻ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട് ,അതിൽ പോയി ഒപ്പു വക്കുക…
സംഭവം നടക്കും ,നടക്കാതെ എവിടെ പോകാൻ …

പരാതിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

ഒത്തു പിടിച്ചാൽ ട്രെയിനും വരും സുഹൃത്തേ ,അപ്പോ റെഡി അല്ലേ ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us