ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ്സില് ഇനി മുതല്‍ ഹൈന്ദവ ഭക്ഷണം ലഭിക്കില്ല.
എമിരേറ്റ്സ് നല്കുന്ന ഭക്ഷണ സേവനങ്ങളുടെ പ്രത്യേക അവലോകനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് കമ്പനി അറിയിച്ചു.
ഹൈന്ദവ ഭക്ഷണം ഒഴിവാക്കിയെങ്കിലും വെജിറ്റേറിയന്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, നോണ്‍-ബീഫ് നോണ്‍-വെജിറ്റേറിയന്‍ എന്നിവ ഹിന്ദു യാത്രക്കാര്‍ക്ക് ലഭ്യമാകും.
As part of our continuous review of the products & services available to customers, Emirates can confirm that it will discontinue the 'Hindu' meal option. We constantly review our offering, taking into consideration customer uptake and feedback: Spokesperson of Emirates Airline pic.twitter.com/wKjYMTHH6R
— ANI (@ANI) July 4, 2018
യാത്രക്കാരുടെ ആഹാരക്രമവും, ആരോഗ്യവും കൂടി കണക്കിലെടുത്താണ് എമിരേറ്റ്സ് പുതിയ ഭക്ഷണ ക്രമം തയാറാക്കിയിരിക്കുന്നത്.
പഴങ്ങള്‍, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്സ്, പാല് ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭക്ഷണങ്ങളാണ് ഇന്ത്യന്‍ വെജിറ്റേറിയന്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സസ്യാഹാരികളായ ജെയ്ന്‍ സമുദായത്തില്‍പ്പെട്ടവരുടെ ഭക്ഷണ വിഭവങ്ങളാണ് വെജിറ്റേറിയന്‍ ജെയ്ന്‍ മീലില്‍ ലഭ്യമാകുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.