ന്യൂഡല്‍ഹി: എസ്.സി, എസ്.ടി നിയമം സംബന്ധിച്ച് മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമം ദുര്‍ബലമാക്കിയുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നുള്ള ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം.
പുന:പരിശോധന ഹര്‍ജികള്‍ മെയ് 16ന് വീണ്ടും പരിഗണിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നുണ്ട്. എന്നാല്‍, നിയമമനുസരിച്ച് അന്വേഷണമില്ലാതെ അറസ്റ്റ് ചെയ്യുന്നതിനെയാണ് തടഞ്ഞതെന്ന് കോടതി വ്യക്തമാക്കി.
പരാതികളിലെ തുടര്‍ നടപടിക്ക് മുന്‍പ് പ്രാഥമിക പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.
എസ്.സി, എസ്.ടി നിയമം ദുര്‍ബലമാക്കിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും പുന:പരിശോധന ഹര്‍ജി നല്‍കിയിരുന്നു. വിധിക്കെതിരെ രാജ്യവ്യാപക ക്ഷോഭവും നടന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.