ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു.

കാ​ൺ​പു​ർ: ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനം തുടര്‍ക്കഥയവുകയാണ്. ഉന്നാവ് സംഭവം ഏല്‍പ്പിച്ച നടുക്കം വിട്ടുമാറുന്നതിനു മുന്‍പേയാണ് മറ്റൊരു സംഭവം കൂടി. പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം ക​ത്തി​ച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

കാ​ണ്‍​പു​രി​ല്‍ ദെ​ഹാ​ത് ജി​ല്ല​യി​ലെ ബൈ​ന​എന്ന സ്ഥലത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ന​യി​ലെ ര​മേ​ഷ് ബാ​ബു ധോ​രെയുടെ മ​ക​ൾ നി​ധി ധോരെ​യാ​ണ് അ​തി​ക്ര​മ​ത്തി​നു ഇ​ര​യാ​യ​ത്. അ​ഞ്ചു പേ​ർ ചേ​ർ​ന്നാ​ണ് നി​ധി​യെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​രമായി ​പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​രി​ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

കു​ഴ​ൽ​ക്കി​ണ​റി​ൽ​നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച നി​ധി​യെ അഞ്ചംഗ സംഘം ത​ട​യു​ക​യാ​യി​രു​ന്നു. വെ​ള്ളം എ​ടു​ക്ക​രു​തെ​ന്നു ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞെ​ങ്കി​ലും നി​ധി ഇ​ത് അ​വ​ഗ​ണി​ച്ചു. ഇ​തോ​ടെ യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​യാ​യ പെ​ൺ​കു​ട്ടി​യെ പിന്നീട് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. നി​ല​വി​ളി​കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് നി​ധി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
[masterslider id="10"]

Related posts

Click Here to Follow Us