കേരളആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ നാലു സൂപ്പർ എക്സ്പ്രസ് ബസുകളുടെ അന്തിമ സമയപ്പട്ടിക തയാറായി. നാലു ബസുകളും അടുത്തയാഴ്ച സർവീസ് ആരംഭിക്കും.

ബെംഗളൂരു∙ കേരള ആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ നാലു സൂപ്പർ എക്സ്പ്രസ് ബസുകളുടെ അന്തിമ സമയപ്പട്ടിക തയാറായി. നാലു ബസുകളും അടുത്തയാഴ്ച സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള ബസുകളുടെ സമയപ്പട്ടിക നേരത്തെ തയാറായിരുന്നെങ്കിലും തിരിച്ചു കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കുള്ള സർവീസുകളുടെ സമയം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന കെഎസ്ആർടിസി ഉന്നതാധികാര യോഗത്തിലാണു സമയപ്പട്ടികയ്ക്കും റൂട്ടിനും അംഗീകാരം ലഭിച്ചത്. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് രാവിലെ ഒൻപത്, രാത്രി 9.30, 10.15, 12 സമയങ്ങളിലാണു ബസ് പുറപ്പെടുക. കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്ക് വെളുപ്പിന് 5.15, ഉച്ചയ്ക്കു…

Read More

ബാംഗ്ലൂർ കേരള സമാജം വാർഷിക യോഗം ഇന്ന്

ബെംഗളൂരു∙ ബാംഗ്ലൂർ കേരള സമാജം വാർഷിക യോഗം നാളെ രാവിലെ 11ന് ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുമെന്നു ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 9845222688.

Read More

ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഗജപായനം ഇന്ന്.

മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടുള്ള ഗജപായനം ഇന്ന് ആരംഭിക്കും. നാഗർഹോളെ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന നാഗാപുര ആനവളർത്തൽ ക്യാംപിൽ ഇന്നു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ ഫ്ലാഗ് ഓഫ് നിർവഹിക്കും. എട്ട് ആനകളാണ് ആദ്യഘട്ടത്തിൽ വരുന്നത്. മൈസൂരുവിൽ വനംവകുപ്പിന്റെ അലോക ഗ്രൗണ്ടിലാണ് ആനകൾക്ക് താൽക്കാലിക താമസകേന്ദ്രം ഒരുക്കിയത്. വിവിധ ക്യാംപുകളിൽ നിന്നുള്ള 15 ആനകൾ എത്തിയശേഷം 17ന് കൊട്ടാരവളപ്പിലേക്ക് ആനകളെ മാറ്റും. ആഘോഷങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്സൈറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. കന്നഡയിലും ഇംഗ്ലിഷിലും വിവിധ ദിവസങ്ങളിലെ…

Read More

ഈ ഓണത്തിനു ചിലപ്പോള്‍ സവാള നമ്മളെ കരയിപ്പിക്കും;വില 50 രൂപയോടടുക്കുന്നു

ബെംഗളൂരു ∙ കുടുംബ ബജറ്റ് താളംതെറ്റിച്ച് സവാളവില 50 രൂപയോടടുക്കുന്നു. വലുപ്പവും ഗുണമേന്മയും അനുസരിരിച്ചു 38-48 രൂപയാണു ബെംഗളൂരുവിൽ സവാളയുടെ ഇപ്പോഴത്തെ ചില്ലറവില. രണ്ടാഴ്ചയ്ക്കിടെ കൂടിയതു 30 രൂപയോളംസർക്കാരിന്റെ ഹോപ്കോംസ് കടകളിൽ ഇന്നലെ 43 രൂപയ്ക്കാണു വിറ്റത്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും പുണെയിൽ വില കുത്തനെ ഉയർന്നതും ബെംഗളൂരുവിലേക്കുള്ള സവാളവരവിനെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കം മൂലം വിള നശിച്ചതിനാൽ ഗുജറാത്തിലേക്കു മഹാരാഷ്ട്രയിൽനിന്നു സവാള കയറ്റുമതി കൂടിയതാണു പുണെയിൽ വില ഉയരാൻ കാരണം. ഇതിനെല്ലാം പുറമേ ഗണേശോത്സവം, മഹാനവമി തുടങ്ങിയ ആഘോഷങ്ങൾ…

Read More

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു∙ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു. ഫയാസ് (30), സൂബൈർ ഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുൽത്താനു (20) വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ പറഞ്ഞു. ചിത്രദുർഗയിലെ ചെല്ലക്കെരെയിൽ നിന്ന് ബന്ധുവീട് സന്ദർശിച്ച ശേഷം വ്യാഴാഴ്ച ഉച്ചയോടെ യശ്വന്തപുര റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ എത്തിയതായിരുന്നു യുവതി. ബന്ധു രാജുവും കൂടെയുണ്ടായിരുന്നു. ഇവർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനെന്ന വ്യാജേന ഫയാസും സൂബൈറും ചേർന്ന് രാജുവിനെ മാറ്റി നിർത്തി…

Read More

രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ

ബെംഗളൂരു ∙ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ ഡോ. കൃപ അമർ അൽവ. പല പീഡനങ്ങളും പുറത്തറിയാത്തത് കാരണം കുറ്റവാളികൾ രക്ഷപ്പെടുകയാണ്. ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് മാറ്റാനാകൂ. ഡോൺ ബോസ്കോയുടേയും വേൾഡ് വിഷന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലാവകാശ സംരക്ഷണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൃപ അമർ. ബോസ്കോ ഡയറക്ടർ ഫാ. തോമസ് മാത്യു, വേൾഡ് വിഷൻ സീനിയർ മാനേജർ മത്തായി കുട്ടി എന്നിവർ പങ്കെടുത്തു.

Read More

തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ല

മൈസൂരു : കാവേരി നദീജല പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ തമിഴ്നാടിനു വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവേരിയുടെ നാല് അണക്കെട്ടുകളിലായി 45 ടിഎംസി അടി വെള്ളമാണുള്ളത്. ഇതിൽ 12 ടിഎംസി അടി ജലമാണു തമിഴ്നാടിന് ഈ വർഷകാലത്തു നൽകിയത്. വെള്ളം വിട്ടുകൊടുക്കാതിരുന്നാൽ കടുത്ത കോടതിയലക്ഷ്യമാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സെക്കൻഡിൽ 2000 ക്യൂബിക് അടി വീതം വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കാനാണു സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കെആർഎസ്, ഹേമാവതി, ഹാരംഗി, കബനി അണക്കെട്ടുകളിലേക്ക് ഒഴുക്കു കൂടിയ സാഹചര്യത്തിലാണ് ഇന്നലെ മുതൽ കാവേരി തടത്തിലെ കർഷകർക്കു…

Read More

അംബാനിയുടെ ന്യൂസ്‌ 18 ല്‍ തൊഴില്‍ പീഡനം;മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു;സനീഷ് ഇളയിടത്,രാജീവ്‌ ദേവരാജ്,ലല്ലു ശശിധരന്‍ പിള്ള എന്നിവര്‍ കുടുങ്ങിയേക്കും.

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയത് വഞ്ചിയൂർ പൊലീസാണ്. എന്നാൽ കേസ് തുമ്പ സ്റ്റേഷന് കൈമാറി. സംഭവം നടന്നത് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അതുകൊണ്ടാണ് കൈമാറ്റം. നിലവിൽ ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേർന്ന് ആക്രമിക്കലുമാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. എന്നാൽ യുവതിയുടെ മൊഴിയിൽ സ്ത്രീകളെ അപമാനിക്കൽ എന്ന കുറ്റവും നിറയുന്നുണ്ട്. ഈ വകുപ്പ് കൂടി ചേർത്് കേസെടുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കേണ്ടി വരും. ചാനൽ മേധാവിയായ രാജീവ് ദേവരാജ് കേസിൽ പ്രതിയാകുമെന്ന് ഉറപ്പാണ്. സനീഷിനെതിരെ ദളിത്…

Read More

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയഴ്ച്ചത്തേക്ക് മാറ്റി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് തനിക്ക് അയച്ച കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡി.ജി.പിയ്ക്ക് വാട്സ്അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. രണ്ട് ദിവസത്തിനകം രേഖാമൂലം പരാതിയും നല്‍കി. കത്ത് കിട്ടി ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.  ഇതൊടൊപ്പം…

Read More

ഒന്നരക്കിലോ ആഭരണങ്ങളും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടും കാണിക്കയിട്ട് ബിഡിഎ കരാറുകാരൻ.

ബെംഗളൂരു ∙ 73 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും ഒന്നരക്കിലോ സ്വർണം, വെള്ളി ആഭരണങ്ങളും കാണിക്കയായി ബിഡിഎകരാറുകാരന്റെ വരമഹാലക്ഷ്മി പൂജ. 2000, 500, 100 രൂപയുടെ നോട്ടുകെട്ടുകളാണ് എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന കോൺട്രാക്ടർ സൂരി പൂജയ്ക്കായി സമർപ്പിച്ചത്. നോട്ടുകെട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താൻ ഇത് അനധികൃതമായി സമ്പാദിച്ചതല്ലെന്ന വിശദീകരണവുമായി സൂരി രംഗത്തെത്തി. ഭൂമി കച്ചവടത്തിൽനിന്നു ലഭിച്ച പണമാണു ബാങ്കിൽനിന്നു പിൻവലിച്ചത്. ദേവിയുടെ പ്രീതിക്ക് വേണ്ടി നടത്തിയ പൂജ ഇപ്പോള്‍ ഇന്‍കം ടാക്സ് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു കാരണമായി എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.എന്നാല്‍ സൂരി…

Read More
Click Here to Follow Us