വിഷു ഈസ്റ്റെര്‍;കര്‍ണാടക ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വിസ് ടിക്കറ്റ്‌ ബൂക്കിംഗ് ആരംഭിച്ചു;ഏപ്രില്‍ 12,13 തീയതികളില്‍ എറണാകുളത്തെക്കും കോട്ടയത്തേക്കും ഓരോ സര്‍വീസുകള്‍.

ബെന്ഗളൂരു : വിഷു-ഈസ്റ്റെര്‍ ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് മുന്‍നിര്‍ത്തി കര്‍ണാടക ആര്‍ ടി സി പ്രഖ്യപിച്ച രണ്ടു സ്പെഷ്യല്‍ ബസുകളുടെയും റിസര്‍വേഷന്‍ ആരംഭിച്ചു.ഏപ്രില്‍ 12 ,13 തീയതികളിലെക്കാണ് കര്‍ണാടക ആര്‍ ടി സി സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരുന്നത്.ഒരു സര്‍വിസ് ബെന്ഗലൂരുവില്‍ നിന്നും എറണാകുള തെക്കും ഒരു സര്‍വിസ് കോട്ടയത്തേക്കും ആണ് ഉള്ളത്. 12,13 തീയതികളില്‍ 19:48 ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നുംയാത്ര ആരംഭിക്കുന്ന സ്പെഷ്യല്‍ സര്‍വിസ് 20:05 നു മൈസൂര്‍ റോഡ്‌ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ എത്തും അവിടെ നിന്ന് മൈസൂര്‍ വഴി…

Read More

കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്.

കോഴിക്കോട്: കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറൂഖ് സ്വദേശി റിയാസ് (42), ചാലിയം സ്വദേശി മുഹമ്മദ് അസ്‌ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി. (29) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്. അസാധു നോട്ടുകള്‍ കൈയില്‍ സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ…

Read More

റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. 339 രൂപയുടെ റീചാര്‍ജ് ചെയ്‌താല്‍ ദിവസവും 2 ജിബി വീതം.

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. 28 ദിവസം ലഭിക്കുന്ന സേവനത്തിന് 339 രൂപയുടെ റീചാര്‍ജാണ് ചെയ്യേണ്ടത്. ഈ ഓഫറില്‍ ഇന്ത്യയിലെവിടേക്കും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാം. ഇതിനു ശേഷമുള്ള ഓരോ മിനിറ്റിനും 25 പൈസ വീതം നല്‍കേണ്ടിവരും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും. ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301…

Read More

ബിജെപി നേതാവിന്റെ കൊലപാതകം കോൺഗ്രസ് കൗൺസിലറടക്കം അഞ്ചുപേർ അറസ്റ്റിൽ.

ബെംഗളുരു: ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ശ്രീനിവാസപ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വനിതാ  കൗൺസിലർ അടക്കം അഞ്ചു പേരെ പോലീസ്  ചെയ്തു. ബൊമ്മസാന്ദ്ര നഗരസഭാ കൗൺസിലർ സരോജമ്മ, സഹായിയായ മധു, നാരായണസ്വാമി, മുരളി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് സരോജമ്മയുടെ മകൻ മഞ്ജുവാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പോലീസിന്  ലഭിച്ച വിവരം, ഇയാൾ ഒളിവിലാണ്. മഞ്ജു ആവശ്യപ്പെട്ട പ്രകാരമാണ് കൃത്യം നടത്തിയതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്, കാശ് നൽകിയതായും വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് മഞ്ജുവിനെ കൂടാതെ നാലു പേരെ കൂടി പിടികൂടാനുണ്ട്. മുനിസിപ്പൽ…

Read More

“ദിഗ്‌വിജയ് സിങ്ങാണ് പരാജയത്തിന് കാരണം”,കോണ്‍ഗ്രെസ് എം എല്‍ എ രാജിവച്ചു.

പനാജി: ഗോവയിലെ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിശ്വജിത് റാണ രാജിവെച്ചു. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് തേടിയ സമയം, നിയമസഭയില്‍ നിന്ന് അപ്രതീക്ഷിതമായി ഇറങ്ങിപ്പോയ റാണ, പിന്നീട് രാജിപ്രഖ്യാപനവുമായി രംഗത്തുവരികയായിരുന്നു. റാണെ ഇറങ്ങിപ്പോയതോടെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് 16 ആയി ചുരുങ്ങി. 22 വോട്ട് നേടി പരീക്കര്‍ സഭയില്‍ വിശ്വാസം തെളിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയ റാണ, എംഎല്‍എ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഗോവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ദിഗ്‌വിജയ് സിങ്ങാണ് പരാജയത്തിന്…

Read More

പേയിംഗ് ഗസ്റ്റ്‌ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു ഒപ്പ് ശേഖരണം തുടങ്ങി.

ബെന്ഗലൂരു : സ്ത്രീകള്‍ക്ക് നേരെയുള്ള കൂടുതല്‍ ആക്രമണങ്ങള്‍ നഗരത്തില്‍  റിപ്പോര്‍ട്ട്‌ ചെയ്ത പശ്ചാത്തലത്തില്‍ പി ജി കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഐ ടി ജീവനക്കാരുടെ സംഘടന ഒപ്പ് ശേഖരണം ആരംഭിച്ചു.ഓണ്‍ലൈന്‍ വഴിയും നേരിട്ടുമാണ് ഒപ്പ് ശേഖരണം നടത്തുന്നത്.നഗരത്തിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ ഐ ടി എമ്പ്ലോയീ സെന്റെര്‍ നടത്തിയ സര്‍വ്വേയില്‍ നഗരത്തിലെ ഭൂരിഭാഗം പി ജി കളും സുരക്ഷിതമല്ല എന്നും ആവശ്യത്തിനു സൌകര്യങ്ങള്‍ ഇല്ല എന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്നവരുടെ കൂടി ആശ്രയമായ…

Read More

ഗോവയില്‍ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു.

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. കോണ്‍ഗ്രസിനെ 16 എംഎൽഎമാർ പിന്തുണച്ചു. ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു. ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ തങ്ങളുടെ കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ സഭയില്‍ അത്തരം മലക്കം മറിച്ചിലുകള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍  . ഒരു കോണ്‍ഗ്രസ് എംഎൽഎ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത്…

Read More

ഒന്നാം ഭാഗത്തേക്കാള്‍ ഉഗ്രന്‍ ആകും രണ്ടാഭാഗം എന്നുറപ്പായി;ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രൈലെര്‍ പുറത്ത്.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. രണ്ട് മിനിറ്റ് 20 സെക്കൻഡ് ട്രെയിലറാണ് റിലീസ് ചെയ്തത്.  250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിക്കും.

Read More

കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ബാല സൗഹൃദ കോടതി വരുന്നു; പ്രതികളെ കുട്ടികൾ നേരിൽ കാണുന്നത് ഒഴിവാക്കാൻ പ്രത്യേക സൗകര്യം.

ബെംഗളൂരു: കുട്ടികൾക്കെതിരെയുള്ള പീഡന, ബാലാവകാശ കേസുകൾ കൈകാര്യം ചെയ്യുന്ന മാതൃകാ കോടതി ബെംഗളുരുവിൽ മേയിലോ ജൂണി ലോ പ്രവർത്തിച്ച് തുടങ്ങും, സിറ്റി സിവിൽ കോർട്ട് കോംപ്ലക്സിന്റെ ഭാഗമായിരിക്കും ഈ കോടതി. പീഡന കേസിലും മറ്റുമുള്ള പ്രതികളെ കുട്ടികൾ നേരിട്ട് കാണാതിരിക്കാനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുട്ടികളെ സമ്മർദ്ദങ്ങളിൽ നിന്നും ഭീതികളിൽ നിന്നും പുറത്തു കൊണ്ടുവരുന്നതിന്റെ ഭാഗമായി കോടതി മുറികൾക്കുള്ളിൽ കളിക്കോപ്പുകൾ സജ്ജീകരിക്കുമെന്നും കർണാടക ഹൈക്കോടതി ജഡ്ജിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് അശോക് ബി.ഹിഞ്ചിഗരേ അറിയിച്ചു. ബാല ലൈംഗിക പീഡന നിരോധന നിയമം…

Read More

മോഡിയുടെ ഗുരുദക്ഷിണ;അടുത്ത രാഷ്‌ട്രപതി അഡ്വാനി തന്നെ;

അടുത്ത രാഷ്ട്രപതിയായി അഡ്വാനിയെ തെരഞ്ഞെടുക്കാന്‍ ഉള്ള സാധ്യത വര്‍ധിക്കുന്നു,അമിത് ഷാ,കേശു ഭായി പട്ടേല്‍,അഡ്വാനി തുടങ്ങിയവര്‍ പങ്കെടുത്ത ഒരു പ്രധാന മന്ത്രി നരേന്ദ്രമോഡി ലാല്‍ കൃഷ്ണ അഡ്വാനിയുടെ പേര് രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായാണ് സീ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. മോഡി തന്റെ ഗുരു ദക്ഷിണയായി അഡ്വാനി യെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.നിലവിലുള്ള രാഷ്ട്രപതിയായ ശ്രീ പ്രണബ് മുഖര്‍ജിയുടെ ടേം ഈ വരുന്ന ജൂലൈ മാസത്തില്‍ തീരാനിരിക്കുകയാണ്.ഉത്തര്‍ പ്രദേശിലെയും ഉത്തരഖണ്ടിലെയും വന്‍ വിജയത്തോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ബി ജെ പി ക്ക് കൂടുതല്‍…

Read More
Click Here to Follow Us