താനെ: നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ടിവി ഷോ നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയിൽ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് പാൽഗർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷോയിൽ തുടരണമെങ്കിൽ നിർമാതാവിന്‍റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Read MoreYear: 2017
മല്ല്യ വരും;അല്ലെങ്കില്‍ വരുത്തും;ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍.
ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി കിട്ടി. യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‍ട്രേറ്റിന്റെ പരിഗണനയ്‌ക്ക് വിട്ടു. മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് അയക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കും. വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‍ലേയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ്പയെടുത്ത ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് മല്ല്യ…
Read Moreആദായ നികുതി അടവിനും പാന്‍ കാര്‍ഡ് അപേക്ഷയ്‌ക്കും കൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
ആദായ നികുതി അടവിനും പാന്‍ കാര്‍ഡ് അപേക്ഷയ്‌ക്കും കൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് നീക്കം. പാര്‍ലമെന്‍റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ച ധനവിനിയോഗ ബില്ലിലെ ഭേദഗതിയിലാണ് നിര്‍ദ്ദേശം. നിലവിലുള്ള പാന്‍കാര്‍ഡുകള്‍ ജൂലൈ ഒന്നിന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. 31 മുതല്‍ ക്ഷാമബത്ത അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി.
Read Moreപൂര്‍ണ നഗ്നനായി വന്നു മതിലുചാടും;പെണ്‍കുട്ടികളുടെ അടിവസ്ത്രമെടുത്ത് അണിയും;ഒരു മാനസിക രോഗി മഹാറാണി കോളേജിലെ കുട്ടികളുടെ ഉറക്കം കെടുത്തുന്നത് ഇങ്ങനെ
ബെന്ഗളൂരു : ചില ദിവസങ്ങളില്‍ ഇരുട്ട് പറന്നു കഴിയുമ്പോള്‍ ഒരാള്‍ ഹോസ്റ്റല്‍ മതില്‍ ചാടി അകത്തു കടക്കും,പൂര്‍ണ നഗ്നന്‍ ആയി കയ്യില്‍ കത്തിയും പിടിച്ചു അദ്ദേഹം ലക്‌ഷ്യം വക്കുന്നത് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പുറത്തു ഉണക്കാന്‍ ഇട്ടിരിക്കുന്ന അടിവസ്ത്രങ്ങളില്‍ ആയിരിക്കും,അതെടുത്തു അണിയുന്നു തിരിച്ചു പോകുന്നു.സംഭവം നടക്കുന്നത് ബെന്ഗളൂരുവിലെ മഹാറാണി കോളേജില്‍ ആണ്.ഇതുവരെ ഏകദേശം ഒരു ഡസനോളം അടിവസ്ത്രങ്ങള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇടയ്ക്കിടയ്ക്ക് വന്നിരുന്ന ഇയാള്‍ പിന്നീടു പ്രത്യക്ഷപ്പെട്ടത് ഈ ഫെബ്രുവരിയില്‍ ആണ്,ഇയാളെ കണ്ടു ഭയപ്പെട്ട പെണ്‍കുട്ടികള്‍ ശബ്ദം വച്ചപ്പോള്‍ സെക്യൂരിറ്റി ഓടിവരികയും അദ്ധേഹത്തിന്റെ…
Read Moreപ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം !
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ലഖ്നോവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ പോസ്റ്റർ. കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത് എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഞങ്ങള്‍ക്ക് മറുപടിയാണു…
Read Moreകർണാടകയിൽ യാത്രകൾ ചെലവേറിയതാകും;19 സംസ്ഥാന പാതകളിൽ ടോൾ ഏർപ്പെടുത്തും.
ബെംഗളൂരു : സംസ്ഥാനത്തെ 19 സംസ്ഥാന പാതകളിൽ കൂടി ടോൾ പിരിവ് ഏർപ്പെടുത്താൻ മന്ത്രിസഭാ അംഗീകാരം നൽക;ദേശീയ പാതകൾക്ക് പുറമെ സംസ്ഥാന പാതകളിൽ കൂടി ടോൾ ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ യാത്രാ ചെലവ് ഗണ്യമായി വർദ്ധിക്കും. 1530 കിലോമീറ്റർ ദൂരത്തിനാണ് കർണാടക റോഡ് ഡെവലപ്പ്മെന്റ് കേർപറേഷൻ പുതുതായി ടോൾ ഏർപ്പെടുത്തുന്നത്.കർണാടക സ്റ്റേറ്റ് ഹൈവേ ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം ജോലികൾ പൂർത്തിയാക്കിയ റോഡുകളാണ് ഇവ.ടോൾ പിരിവ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലയിൽ ശിക്കാരിപുര – ഹങ്കാൽ, മലവള്ളി – കൊരട്ടെഗെരെ – മുഡ്ദോൾ -നിപ്പാൾ സംസ്ഥാന പാതയിൽ…
Read Moreസൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; രാജ്യം വിടുന്നവര്‍ക്ക് തിരിച്ചെത്താനും വിലക്കില്ല.
റിയാദ് : സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്ന നിയമലംഘകരായ വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകില്ല. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 മുതല്‍ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ഈ കാലയളവില്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ കേസില്‍പെട്ട ഹുറൂബില്‍ പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.…
Read Moreബെംഗളുരുസിറ്റി, യശ്വന്തപുര, ഹുബ്ബളളി, മൈസൂരു സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ്കഴിഞ്ഞ റയിൽവേ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി.
ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കർണാടകയിലെ നാലു പ്രധാന സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങി.ദക്ഷിണ പശ്ചിമ റെയിൽവേ ആസ്ഥാനമായ ഹുബ്ബള്ളി, ബെംഗളൂരു സിറ്റി, യശ്വന്ത് പുര, മൈസൂരു സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇന്റെർനെറ്റ് ലഭിച്ചത്. കഴിഞ്ഞ വർഷത്തിലെ റെയിൽവേ ബജറ്റിലാണ് രാജ്യത്തെ 400 പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇന്റെർനെറ്റ് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചത്, ഇന്ത്യൻ റെയിൽവേയുടെ ടെലികോം വിഭാഗമായ റെയിൽടെൽ ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് പദ്ധതിയുമായി…
Read Moreആ മകൻ നമ്മുടെ ഇടയിൽ എവിടെയോ ഉണ്ട്
ബെംഗളൂരു : കഴിഞ്ഞ എട്ടു വർഷമായി മകനെ കാണാതെ ഹ്യദയം പൊട്ടിമരിച്ച ഒരമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിക്കാന്‍ , അവരുടെ ചിതക്ക് കൊള്ളിവെയ്‌ക്കാന്‍ നിങ്ങളുടെ സഹായം തേടുന്നു 8 വഷങ്ങള്‍ക്ക് മുന്‍പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ട പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍വെച്ച് കണ്ടതായ് സൂചന ലഭിച്ചിട്ടുണ്ട് അവന്റെ അമ്മ മരണപെട്ട് അഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു ഫ്രീസറില്‍ കിടന്ന് മരവിച്ച് കൊണ്ടിരിക്കുന്ന ആ അമ്മയോട് നീതി പുലർത്താന്‍ നമ്മള്‍ക്ക് കഴിയണം സുഹുർത്തുക്കളെ ബാംഗ്ലൂരിലെ വിവിധ സോഷ്യല്‍മീഡിയ—,റേഡിയോ—നൃുസ്‌പേപ്പർ—ചാനല്‍ വഴി ബിനോയിയെ…
Read Moreഹൃദയാഘാതം വന്ന് മരിക്കുന്നതിന്റെ തൊട്ട് മുന്‍പേ യാത്രക്കാരെ എല്ലാം രക്ഷിച്ച് ബസ് ഡ്രൈവര്‍ യാത്രയായി.
തുമുകുരു : ബസില്‍ ഉണ്ടായിരുന്ന അറുപതു പേരെ രക്ഷിച്ചുകൊണ്ട് ഹൃദയാഘാതം വന്ന ഡ്രൈവര്‍ യാത്രയായി.കര്‍ണാടകയിലെ അമര പൂരില്‍ നിന്നും ഷിറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ നാഗരാജു(55) എന്നാ ഡ്രൈവര്‍ ആണ് ഇങ്ങനെ ഒരു വീര കൃത്യം ചെയ്തത്. ലക്കനഹള്ളി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ നാഗരാജു വിനു നെഞ്ച് വേദന അനുഭവപ്പെട്ടു,ബസിന്റെ വേഗത കുറച്ചതിന് ശേഷം റോഡിന്‍റെ സൈഡില്‍ പാര്‍ക്ക് ചെയ്തു ,അതേസമയം കണ്ടക്ടര്‍ ഓടിവന്ന് അദ്ധേഹത്തെ സഹായിക്കുകയും ചെയ്തൂ. ഉടനെ നാഗരജുവിനെ കണ്ടക്ടര്‍ ആശുപത്രിയിലെത്തിച്ചു ,അതിനു മുന്‍പേ നാഗരാജു മരിച്ചിരുന്നു.
Read More