ഒരു ബട്ടണമർത്തിയാൽ ബെംഗളൂരു പോലീസ് പാഞ്ഞെത്തും;സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിയുള്ള “സുരക്ഷ” ആപ്പ് നിങ്ങളും ഡൗൺലോഡ് ചെയ്തോളൂ.

ബെംഗളൂരു : സ്ത്രീകൾക്കെതിരെയുള്ള അക്രമണം തുടരുമ്പോൾ അപകട ഘട്ടങ്ങളിൽ അതി വേഗം സഹായം എത്തിക്കുന്നതിനായി ബെംഗളൂരു പോലീസ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ആപ്പിലെ എസ് ഒ എസ് ബട്ടൺ അമർത്തിക്കൊണ്ട്  അവശ്യഘട്ടങ്ങളിൽ പോലീസ് സഹായം തേടാം. എസ് ഒ എസ് ബട്ടൺ ഒരു പ്രാവശ്യം അമർത്തുകയോ പവർ ബട്ടൺ തുടർച്ചയായി അഞ്ചു പ്രാവശ്യം അമർത്തിയാൽ ഉടനടി മൊബൈലിൽ നിന്നുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും. പത്ത് സെക്കന്റിനകം മൊബൈലിലേക്ക് പോലീസിന്റെ വിളി എത്തുകയും ചെയ്യും.എന്താണ് പ്രശ്നമെന്ന്…

Read More

20 നു സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും;സംസ്ഥാന വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍റെത് ആണ് തീരുമാനം

ബെന്ഗളൂരു : ദേശീയ -സംസ്ഥാന പാതകളില്‍ നിന്നും മദ്യശാലകള്‍ മാറ്റണം എന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 20 ന്  കര്‍ണാടകയിലെ എല്ലാ ബാറുകളും മദ്യ കടകളും അടച്ചിടാന്‍ സംസ്ഥാന വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. കര്‍ണാടകയിലെ മദ്യശാലകളുടെ ലൈസെന്‍സ് പുതുക്കേണ്ടത് ജൂലൈ ഒന്ന് മുതല്‍ ആണ്.സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6018 ബാര്‍ കളോ വൈന്‍ ഷോപ്പുകളോ പൂട്ടെ ണ്ടി വരുമെന്ന് അസോസിയേഷന്‍ സെക്രട്ടേറി ഗോവിന്ദ രാജ ഹെഗ്ടെ അറിയിച്ചു. കോടതി വിധി മറികടക്കുന്നതിനായി സംസ്ഥാന പാതകളെ ജില്ല…

Read More

ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് പരിഗണിക്കുന്നത് നീട്ടിവെയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് പരിഗണിക്കുന്നത് നീട്ടിവെയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. രാവിലെ കേസ് കോടതി പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ അഭിഭാഷകന്‍ കേസ് പരിഗണിക്കുന്നത് ഏതാനും ദിവസത്തേയ്ക്ക് കൂടി നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. കോടതി ആവശ്യപ്പെട്ട…

Read More

ഐ പി എൽ :രാത്രി 12 വരെ ബി എം ടി സി യുടെ സ്പെഷൽ ബസുകൾ സ്റ്റേഡിയത്തിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തും.

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ഐ പി എൽ മൽസരങ്ങൾ ആരംഭിക്കുന്ന തോടനുബന്ധിച്ച്.കാണികൾക്കായി ബി എം ടി സി രാത്രി 12 വരെ സ്പെഷൽ ബസ് സർവ്വീസുകൾ നടത്തും. ഐ പി എൽ മൽസരമുള്ള ദിവസങ്ങളിൽ രാത്രി 8.മുതൽ സർവ്വീസുകൾ ആരംഭിക്കും. ഐ പി എൽ സ്‌പെഷൽ ബസുകളുടെ നമ്പറും റൂട്ടും താഴെ.. എസ് ബി എസ് ഒന്ന്: കെ- ശിവാജി നഗർ –  കാടഗൊ ടി ജി രണ്ട് : മായോ ഹാൾ -സർ ജാപുര ജി മൂന്ന് : ബ്രിഗേഡ്…

Read More

യേശുദാസന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നഗരത്തില്‍.

ബെന്ഗളൂരു : പ്രശസ്ത കാര്‍ടൂനിസ്റ്റ് ആയ യേശുദാസന്റെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നഗരത്തില്‍ സംഘടിപ്പിക്കുന്നു.ബെന്ഗളൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കര്ടൂനിസ്റ്റ് ആണ് ഇത് സംഘടിപ്പിക്കുന്നത്. എട്ടു മുതല്‍ 22 വരെ ബെന്ഗളൂര് മല്ഫോര്ദ് ഹൌസ് ലെ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ഗാലറിയില്‍ ആണ് പ്രദര്‍ശനം.പ്രവേശനം സൌജന്യമാണ്.ഞായറാഴ്ചകളില്‍ പ്രദര്‍ശനമില്ല.വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി ജി നരേന്ദ്രയുമായി ബന്ധപ്പെടുക.നമ്പര്‍ :+91 9980091428

Read More

ജിഷ്ണുകേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളിൽ സർക്കാർ പരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത് ? സത്യമെന്ത് ?

തിരുവനന്തപുരം: ജിഷ്ണുകേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളിൽ സർക്കാർ പരസ്യം.  ജിഷ്ണു കേസ് പ്രചാരണമെന്ത് ? സത്യമെന്ത് ? എന്ന തലക്കെട്ടിലാണ് പരസ്യം. മഹിജയ്ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും , പുറത്തുനിന്നുളള സംഘമാണ് പൊലീസ് ആസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും പരസ്യത്തിൽ വിശദീകരിക്കുന്നു. ഡിജിപി ഓഫീസിന് മുന്നിലെ സംഭവങ്ങൾ സർക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ ഭാഗമെന്നും പരസ്യത്തിൽ സർക്കാർ വിശദീകരിക്കുന്നു. ആദ്യം മുതലേ ഗൗരവത്തോടെയാണ് പൊലീസ് കേസിനെ സമീപിച്ചതെന്നും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പൊലീസ് കേസ് തെളിയിക്കുവാന്‍ ശ്രമിക്കുന്നതെന്നും വിശദീകരിക്കുന്നു.

Read More

ത്രിമാനചിത്രങ്ങളുടെ പ്രദർശനം തുടരുന്നു;മുംബെയിൽ നിന്നുള്ള കലാകാരൻമാർ വരച്ച 27 എണ്ണച്ചായ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നു.

ബെംഗളൂരു : നാഷണൽ കൺസ്യൂമർ ഫെയറിന്റെ ഭാഗമായി നഗരത്തിൽ ആരംഭിച്ച ത്രിമാന ചിത്രങ്ങളുടെ പ്രദർശനത്തിന് തിരക്കേറുന്നു. ടാങ്ക് ബണ്ട് റോഡിൽ ബിന്നി മിൽ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ മുംബെയിൽ നിന്നുള്ള ചിത്രകാരൻമാരുടെ 27 എണ്ണച്ചായ ചിത്രങ്ങൾ ഉണ്ട്. 3D ചിത്രങ്ങൾക്ക് മുമ്പിൽ സെൽഫിയെടുക്കാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു.പ്രദർശനം മെയ് അവസാനം വരെ ഉണ്ടാകും.40 രൂപയാണ് ടിക്കറ്റ് ചാർജ്.മന്ത്രി മാളിന്  സമീപമാണ് ബിന്നി മിൽ ഗ്രൗണ്ട്.

Read More

സുരഭി മികച്ച നടി;മോഹന്‍ ലാലിന് പ്രത്യേക ജൂറി പരാമര്‍ശം;അക്ഷയ് കുമാര്‍ മികച്ച നടന്‍;ആദ്യ സംഘട്ടന സംവിധാനത്തിന് ഉള്ള അവാര്‍ഡ്‌ പീറ്റര്‍ ഹൈനിന്

ന്യൂദല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ്…

Read More

റെക്കോർഡ് പ്രദർശനവുമായി “1971 ബിയോണ്ട് ബോർഡേഴ്സ് “;ബെംഗളൂരുവിൽ ആദ്യ ദിവസം 40 പ്രദർശനം;പിന്നിലാക്കുന്നത് പുലി മുരുകനെ.

ബെംഗളൂരു : കേരളം കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലമാണ് ബെംഗളൂരു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കേരളത്തിന്റെ സ്വകാര്യ അഭിമാനം ബംഗളൂരു മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. തമിഴ്, കന്നട, തെലുഗ്, ഹിന്ദി സുഹൃത്തുക്കൾക്ക് മുന്നിൽ ലാലേട്ടനെ കുറിച്ച് പറയുമ്പോഴുള്ള വികാരം അതൊന്നു വേറെ തന്നെയാണ്.കഴിഞ്ഞ വര്ഷം ഇറങ്ങിയ മനമന്ത,ജനത ഗാരേജ്,മാന്യം പുലി,കണുപാപ എന്നീ തെലുഗു ചിത്രങ്ങള്‍ അന്യ നാട്ടുകാരുടെ മുന്നിലും മോഹന്‍ ലാലിന്‍റെ താര മൂല്യം ഉയര്‍ത്തി യിരിക്കുന്നു. ഒരു പത്തു വര്ഷം മുന്‍പ് ബെന്ഗലൂരുവില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് രണ്ടു…

Read More

വിമാനത്താവള പാതയിൽ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ചു.

ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദേവനഹള്ളി ടോൾ പ്ലാസയിലെ നിരക്കുകൾ വർദ്ധിപ്പിച്ചു.കാർ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്ക് 5 രൂപയും ബസ് ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് 15 രൂപയും അധികമായി ഈടാക്കാൻ ആണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ടോൾ നിരക്ക് കൂട്ടിയതോടെ ബിഎം ടി സി യുടെ വായു വജ്ര എ സി ബസുകളുടെ നിരക്കും ഉയരും. ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ചിക്കെബ ല്ലാപുര, ബാഗേപളളി ടോൾ പ്ലാസകളിലും നിരക്ക് കൂടി. ഇലക്ട്രോണിക് സിറ്റി അത്തിബെലെ ടോൾ…

Read More
Click Here to Follow Us