മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 50000 കടന്നു. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നിരുന്നു. വോട്ടെണ്ണല്‍ ഒന്നരമണിക്കൂറോളം ആയപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി 51110 വോട്ടിന് മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ട് ഒരേസമയം എണ്ണുകയാണ്. ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. പത്തുമണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read MoreYear: 2017
മൾട്ടിപ്ലെക്സുകളിൽ കൂടിയ നിരക്ക് 200 രൂപ മാത്രം, മെയ് മുതൽ നിലവിൽ വരും.പ്രെം ടൈമിൽ ഒരു പ്രാദേശിക സിനിമയെങ്കിലും നിർബന്ധം.
ബെംഗളുരു : കർണാടകയിലെ മൾട്ടിപ്ലക്സുകളിലെ കൂടിയ നിരക്ക് 200 രൂപയായി നിജപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം അടുത്ത മാസം മെയ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നിരക്കുകൾ ഏകീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.നിരക്കിളവ് മാത്രമല്ല 1.30 മുതൽ 7.30 വരെയുള്ള പ്രൈം ടൈമിൽ കന്നഡ ഉൾപ്പെടെയുള്ള ഏതെങ്കിലുമൊരു പ്രാദേശിക ഭാഷ മാത്രമെങ്കിലും പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയും നിലവിൽ വരും. നഗരത്തിലെ മൾട്ടിപ്ലെക്സുകളിൽ സാധാരണയായി വെള്ളി ശനി ഞായർ ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കും വർദ്ധിപ്പിക്കാറുണ്ട്.പലപ്പോഴും 350 രൂപ മുതൽ 750 രൂപ…
Read Moreരണ്ട് ദിവസത്തിൽ കേരളത്തിലേക്ക് 68 സ്പെഷൽ ബസുകളുമായി കർണാടക ആർ ടി സി.ഇന്ന് 42 നാളെ 26 സ്പെഷൽ; ചരിത്രത്തിലാദ്യമായി ഒരേ സ്ഥലത്തേക്ക് 10 ബസുകൾ.
ബെംഗളൂരു : വിഷുവും ഈസ്റ്ററും അടുത്തുവന്നതോടെ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. മാത്രമല്ല സ്വകാര്യ ബസ് ലോബിയുടെ ചൂഷണവും വർദ്ധിച്ചു ഇതിൽ നിന്ന് ചെറിയ രീതിയിലെങ്കിലും ശമനം ലഭിക്കുന്നത് കർണാടക ആർ ടി സി യുടെ സമയാസമയങ്ങളിൽ ഉള്ള ഇടപെടൽ കൊണ്ടാണ്. അവസരങ്ങൾ മുതലാക്കുന്നതിൽ മുൻപിൽ ഉള്ള കർണാടക ആർ ടി സി ഇന്നും നാളെയുമായി കേരളത്തിലേക്ക് നടത്തുന്നത് 68 സ്പെഷൽ സർവ്വീസുകളാണ് അതിൽ തന്നെ ഇന്ന് 42 ഉം നാളെ 26 ഉം.ഇതിൽ 15 എണ്ണം കണ്ണൂരിലേക്കും 10 എണ്ണം കോഴിക്കോട്ടേക്കുമാണ്.…
Read Moreമലയാളം മിഷന്റെ കണിക്കൊന്ന കോഴ്സ് 10 കേന്ദ്രങ്ങളിൽ പ്രവേശനോൽസവം.
ബെംഗളൂരു : കൈരളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനോൽസവം 10 കേന്ദ്രങ്ങളിലായി ആരംഭിച്ചു. ബെന്നി ജോസഫ് ഉൽഘാടനം നിർവ്വഹിച്ചു. അസോസിയേഷന്റെ കെ ആർ പുരം(9019959440) ,ആവലഹള്ളി(7349714999), ഓഫീസുകളിലും വിദ്യാരണ്യപുര കൈരളി സമാജം(9986346734), ഹെബ്ബാൾ ജെക്കൂർ സെന്റ് ഫ്രാൻസിസ് ഡിസേൽസ് പള്ളി(9448936896), ദൊഡ്ഡഗുബ്ബി പൂത്തറ മിഷൻ സെന്റർ(9483517626), ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം(9686662901), രാമമൂർത്തി നഗർ അക്ഷയ നഗർ(9740146074) കേന്ദ്രങ്ങളിലുമാണ് ക്ലാസ്.
Read Moreമുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തി;പോളിറ്റ് ബ്യുറോയെ തള്ളിപ്പറഞ്ഞത് ശരിയായില്ല.
ഡല്‍ഹി : പോളിറ്റ് ബ്യൂറോ കൂടി അറിഞ്ഞ് സീതാറാം യെച്ചൂരി നടത്തിയ ഒത്തു തീർപ്പ് ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിച്ചതിൽ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നും മുതിർന്ന നേതാക്കൾ വിശദീകരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ ഇടിയുകയും ജനവികാരം എതിരാവുകയും ചെയ്ത ഒരു സംഭവം പരിഹരിക്കാൻ ഇടപെടാനായതിന്‍റെ ആശ്വാസത്തിലായിരുന്നു സിപിഎം കേന്ദ്ര നേതൃത്വം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രനേതൃത്വം ഇടപെട്ടാൽ പ്രശ്നം തീരും എന്ന് അഭിഭാഷകൻ നല്കിയ…
Read Moreഹോപ്കോം കോംസും ഓൺലൈനായി;ഇനി ഒരു മൗസ് ക്ലിക്കിൽ പച്ചക്കറികളും പഴങ്ങളും വീട്ടിലെത്തും.
ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹോൾട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോപറേറ്റീവ് മാർക്കെറ്റിംഗ് ആന്റ് പ്രൊസസിംഗ് ലിമിറ്റെഡിന്റെ (ഹോപ്കോംസ്) ഓൺലൈൻ വ്യാപാര പോർട്ടലിന് തുടക്കമായി. പച്ചക്കറികളും പഴങ്ങളും വെബ്സൈറ്റ് വഴി ഓർഡർ ചെയ്താൽ കുറഞ്ഞ ചെലവിൽ നേരിട്ട് വീട്ടിൽ എത്തിക്കുന്ന സംവിധാനം ഇതിലുണ്ട്. ബിഗ് ബാസ്കെറ്റ് ,ആമസോൺ തുടങ്ങിയവർ സജീവമായ മേഖലയിലേക്കാണ് ഹോപ് കോം സ് കാലെടുത്തു വക്കുന്നത്. പഴം പച്ചക്കറി എന്നിവക്ക് പുറമെ വിവിധ തരം ധാന്യങ്ങളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും ലഭ്യമാണ് .പച്ചക്കറി വിഭാഗത്തിൽ തന്നെ 100 വിഭവങ്ങളും 20 ഇലക്കറി വിഭവങ്ങളും ആദ്യഘട്ടത്തിൽ…
Read Moreക്രാന്തിവീര സങ്കോള്ളി രായണ്ണ:ഒരു ചെറു വിവരണം.
ബെന്ഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന എല്ലാവരും കേള്‍ക്കാറുള്ള പേരാണ് കെ എസ് ആര്‍ എന്നത്,മുഴുവന്‍ പേര് ക്രാന്തിവീര സങ്കോള്ളി രായണ്ണ റെയില്‍വേ സ്റ്റേഷന്‍.ഒരു സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ റെയില്‍വേ സ്റ്റേഷന് അവര്‍ ഒരു പേര് നല്‍കിയിട്ടുണ്ട് എങ്കില്‍ അദ്ദേഹം ചില്ലറക്കാരന്‍ ആയിരിക്കില്ല എന്നുറപ്പല്ലേ.കര്‍ണാടകയുടെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തികളില്‍ ഒരാളാണ് സങ്കോള്ളി രായണ്ണ. ബ്രിട്ടിഷുകാരോട് നേരിട്ട് പോരാടി അവസാനം അവരുടെ കഴുമരത്തില്‍ അവസാനിച്ച ഒരു യുദ്ധ വീരന്‍., രാജ് ഗുരുവിനെയും ഭഗത് സിങ്ങിനെയും സുഗ് ദേവിനെയും ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റുന്ന തിന് കൃത്യം…
Read More2019ലെ പൊതുതെരഞ്ഞെടുപ്പിലും എന്‍ഡിഎയെ മോദി നയിക്കും.
ഡല്‍ഹി : 2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം.ദില്ലിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്ഠേനയാണ് മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ മുന്നണിയെ സജ്ജാമാക്കാനും, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎയുടെ 31 ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷതവഹിച്ചത്.2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോദത്തില്‍ തീരുമാനമുണ്ടായി.നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന ശിവസേനയടക്കമുള്ളവരുടെ പിന്തുണയോടെയാണ്…
Read Moreകേരളത്തിലും ഓപ്പറേഷന്‍ താമരയുമായി ബി ജെ പി;അസംതൃപ്തരായ പ്രമുഖ കോണ്‍ഗ്രെസ് നേതാക്കളെ ലക്ഷ്യം വക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി വിപുലികരണത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ കണ്ണ് വെച്ച് ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ പുറത്ത് നിന്ന് കുടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേയ്‌ക്ക് എത്തിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കുടുതല്‍ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത് തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തും. ദുര്‍ബല സാന്നിധ്യമായ ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ബിജെപി കേരളത്തില്‍ മികച്ച അവസരം സ്വപ്‌നം കാണുന്നു. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി സംസ്ഥാനത്ത് പ്രബല ശക്തിയാക്കാന്‍ കഴിയുമെന്നാണ്…
Read Moreവിഷു- ഈസ്റ്റർ അവധി;13 സ്പെഷൽ ബസുകളുമായി കേരള ആർടിസി; നാളത്തെ സർവീസുകൾക്കുള്ള ബുക്കിംഗ് ഇന്നു തുടങ്ങും; മലബാർ ഭാഗത്തേക്കുള്ള ബുക്കിംഗ് അതത് ദിവസം രാവിലെ.
ബെംഗളൂരു : നാട്ടിലേക്കുള്ള വിഷു – ഈസ്റ്റർ തിരക്കിന് പരിഹാരമായി കേരള ആർ ടി സി 13 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു.ഇന്ന് മൂന്നും നാളെ ആറും വ്യാഴാഴ്ച ആറും സ്പെഷൽ ബസുകളാണ് അധികമായി സർവ്വീസ് നടത്തുക. തിരുവനന്തപുരം,കോഴിക്കോട്, തൃശൂർ, ബത്തേരി, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ബസുകൾ. 12, 13 തീയതികളിലേക്കായി 18 സ്പെഷൽ ബസുകൾ നേരത്തെ കേരള ആർ ടി സി പ്രഖ്യാപിച്ചിരുന്നു.ഇവയിലെ ടിക്കറ്റുകർ വിറ്റഴിഞ്ഞതാണ് കൂടുതൽ സ്പെഷൻ സർവ്വീസുകൾ പ്രഖ്യാപിക്കാൻ കാരണം. ഏറ്റവും അധികം തിരക്കുള്ള നാളെ സേലം വഴി…
Read More