ബെംഗളൂരു: കഴിഞ്ഞ മാസം 29 ന് ഉണ്ടായ മഴക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ,നഗരത്തിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാം എന്ന ധാരണയിൽ ബി.ബി.എം.പി (ബൃഹത് ബെംഗളൂരു മഹാനഗര പാലികേ). അടുത്ത രണ്ട് ദിവസത്തിന് ശേഷം പഴയ നീർച്ചാലുകൾക്ക് മുകളിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്ന ശ്രമങ്ങൾ ആരംഭിച്ചു. ഇതു വരെ നിരവധി കെട്ടിടങ്ങൾ ഇടിച്ചു നിരത്തി, പത്താൻ കോട്ട് ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻ ലഫ്.കേണൽ നിരൻജൻ കുമാറിന്റെ വിദ്യാരണ്യപുരയിലെ ദൊഡ്ഡ ബൊമ്മ സാന്ദ്രയിലുള്ള വീടിന്റെ ചില ഭാഗങ്ങൾ ഇടിച്ചു നിരത്താൻ മാർക്ക് ചെയ്തിരിക്കുകയായിരുന്നു…
Read MoreYear: 2016
ഷാരൂക്ഖാനെ യു.എസ് എയർപോർട്ടിൽ വീണ്ടും തടഞ്ഞു
ലോസ്ആഞ്ചലസ്: സുപ്രസിദ്ധ ബോളിവുഡ് താരം ഷാരൂക്ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലസ് എയർപോർട്ടിൽ എമിഗ്രേഷൻ ചുമതലയുള്ള ഓഫീസർമാർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ്. 2009 ൽ അമേരിക്കയിലെ ന്യൂവാർക്ക് വിമാന താവളത്തിലും 2012ൽ ന്യൂയോർക്ക് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞത് വിവാദമായിരുന്നു. ഒരു ഘട്ടത്തിൽ ഇനി അമേരിക്കയിലേക്കില്ല എന്നും താരം സൂചിപ്പിച്ചിരുന്നു.
Read Moreബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ ജയത്തോടെ തുടക്കം.
റിയോയില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ ജയത്തോടെ തുടക്കം. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ ലോഹായ്നി വിസെന്റെയെയാണ് സൈന പരാജയപ്പെടുത്തിയത്.
Read Moreമലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍ഖണ്ഡേയ ഖഡ്ജു.
മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍ഖണ്ഡേയ ഖഡ്ജു.കാരണം യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ്. ഇന്ത്യ കുടിയേറ്റക്കാരുടെ നാടാണ്. അതിഥികളെ സ്വീകരിക്കാനുള്ള മനസാണ് മലയാളികളുടെ പ്രധാന പ്രത്യേകത. വിദേശികളെ പോലും മലയാളികള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നു.ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഖഡ്ജു മലയാളികളെ യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് വിശേഷിപ്പിക്കുന്നത്.താനൊരു കാശ്മീരിയാണ് അതിനാല്‍ ആദ്യമൊക്കെ കാശ്മീരികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്നാണ് താന്‍ കരുതിയിരുന്നത്.ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. ഒട്ടേറെ മതങ്ങള്‍, ജാതികള്‍, ഭാഷകള്‍,…
Read Moreഒളിമ്പിക്സ്ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി;ചരിത്രം കുറിച്ചുകൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍
റിയോ ഒളിമ്പിക്സ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന സെക്കന്റില്‍ അഞ്ച് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നെതര്‍ലാന്‍ഡ്സിനെതിരെ പൊരുതി തോറ്റെങ്കിലും ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ 36 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോകി ടീം ഒളിമ്പിക്സ് ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.ഇന്ന് കാനഡ യുമായാണ് അടുത്ത മത്സരം,ഈ മത്സരം തോറ്റാലും ക്വാര്‍ട്ടര്‍ ഉറപ്പാണ്.
Read Moreപ്രശസ്ത മിമിക്രി താരവും സിനിമാനടനും ആയ സാഗര്‍ ഷിയാസ് അന്തരിച്ചു.
മിമിക്രി – സിനിമാ താരം സാഗര്‍ ഷിയാസ് അന്തരിച്ചു,വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read Moreമദ്യലഹരിയില്‍ വിമാനം പറത്തിയ പൈലറ്റ് പിടിയില്‍
മദ്യപിച്ചു വിമാനം പറത്തിയ രണ്ടു പൈലറ്റുമാര്‍ക്കു സസ്പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും പൈലറ്റുമാരെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തേക്കാണു സസ്പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിമാനം പുറപ്പെടുന്നതിന് മുമ്ബും എത്തിയതിന് ശേഷവും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നത് സാധാരണയാണ്. ആഗസ്റ്റ് മൂന്നിന് അബു ദാബി ചെന്നൈ വിമാനത്തിന്റെ പൈലറ്റും 10ന് ഷാര്‍ജ കോഴിക്കോട് വിമാനത്തിന്റെ പൈലറ്റുമാണ് മദ്യപിച്ചതായി തെളിഞ്ഞത്.
Read Moreആൻട്രിക്സ്- ദേവാസ് കരാർ ; സിബിഐ കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രത്തിൽ ജി.മാധവൻ നായരുടെ പേരും !
ന്യൂഡൽഹി: ആൻട്രിക്സ് -ദേവാസ് കരാറിലെ അഴിമതിയെക്കുറിച്ച് അന്വോഷിച്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.ഐ.എസ്.ആർ.ഒ യുടെ മുൻ ചെയർമാനും മലയാളിയുമായ ജി മാധവൻ നായരുടെ പേര് കുറ്റപത്രത്തിൽ ഉണ്ട് എന്നാണ് വിവരം. ചില പ്രത്യേക ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത് എന്ന് മാധവൻ നായർ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കുറ്റപത്രം എന്നറിയില്ല. സി.ബി.ഐയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു .ഡോ: രാധാകൃഷ്ണൻ സത്യവിരുദ്ധമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹം പറഞ്ഞു . ജി.മാധവൻ നായർ സ്ഥാനമൊഴിഞ്ഞ ശേഷം ഡോ: രാധാകൃഷ്ണനായിരുന്നു ഐ.എസ്.ആർ.ഒ.ചെയർമാൻ സ്ഥാനത്ത് വന്നത്.
Read Moreജർമനി ബുർഖ നിരോധിക്കുന്നു ,അഭയാർത്ഥികളെ നാട് കടത്താൻ ഒരുങ്ങുന്നു
ബര്‍ലിന്‍: ജർമ്മനി ബുർഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.ആഭ്യന്തര മന്ത്രി തോമസ് മൈസീർ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികൾ. ഇത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികൾ ജർമ്മനി ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ല. കഴിഞ്ഞ മാസം അഫ്ഗാന്‍ സ്വദേശിയായ യുവാവ് ട്രെയിനിൽ മഴു ഉപയോഗിച്ച് യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു. പിന്നീട് ആൻസ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നടപടികള്‍.രാജ്യത്ത് നിലവിൽ ബുർഖ ധരിക്കുന്നതിന്…
Read Moreമനമന്തയുടെ തകർപ്പൻ വിജയത്തിന് ശേഷം ലാലേട്ടന്റെ അടുത്ത തെലുഗു ചിത്രമായ “ജനതാ ഗാരേജി”ന്റെ മ്യൂസിക് റിലീസ് ഈ വെള്ളിയാഴ്ച.
തെലുഗു നാട്ടിൽ വൻ വിജയമായ മന മന്തക്ക് ശേഷം ലാലേട്ടൻ ,ജൂനിയർ എൻടി ആർ ടീമിന്റെ തെലുഗു പടം വരുന്നു. “ജനതാ ഗാരേജ് “എന്ന സിനിമയുടെ ടീസർ ഇറങ്ങിയത് റംസാൻ സമയത്തായിരുന്നു. ഈ സിനിമയുടെ മ്യൂസിക് റിലീസ് വരുന്ന വെള്ളിയാഴ്ച ഹൈദരാബാദിൽ നടക്കും. ലാലേട്ടൻ സ്വന്തം ഫെസ് ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
Read More