മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍ഖണ്ഡേയ ഖഡ്ജു.

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍ഖണ്ഡേയ ഖഡ്ജു.കാരണം യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ്. ഇന്ത്യ കുടിയേറ്റക്കാരുടെ നാടാണ്. അതിഥികളെ സ്വീകരിക്കാനുള്ള മനസാണ് മലയാളികളുടെ പ്രധാന പ്രത്യേകത. വിദേശികളെ പോലും മലയാളികള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നു.ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഖഡ്ജു മലയാളികളെ യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് വിശേഷിപ്പിക്കുന്നത്.താനൊരു കാശ്മീരിയാണ് അതിനാല്‍ ആദ്യമൊക്കെ കാശ്മീരികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്നാണ് താന്‍ കരുതിയിരുന്നത്.ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. ഒട്ടേറെ മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, പ്രാദേശിക വിഭാഗങ്ങള്‍ അങ്ങനെ നാനാത്വത്തിന്റെ ബഹുരൂപമാണ് ഇന്ത്യ. കേരളത്തില്‍ നിരക്ഷരര്‍ ഇല്ല.

മലയാളികള്‍ കഠിനാധ്വാനികളും സത്യസന്ധന്മാരും ബുദ്ധിയുള്ളവരുമാണ്. വിശാലഹൃദയമുള്ളവരും പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ് മലയാളികള്‍. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. കേരളക്കാര്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിച്ച്‌ കൊണ്ടാണ് ഖഡ്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts