പെട്രോള്‍ ടൂറിസം വകുപ്പ് തരും;വരുന്നോ ബൈക്കില്‍ ഹമ്പിക്ക് ഒരു ഫ്രീ റൈഡ് ?

ബെന്‍ഗലുരു : ഇരു ചക്രവഹനങ്ങളില്‍ ഉള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക ടൂറിസം വകുപ്പ്.ബെന്ഗലൂരുവില്‍ നിന്നും ഹമ്പിയിലെക്കാണ് കെ എസ്  ടി ഡി സിയുടെ നേതൃത്വത്തില്‍ 10,11 തീയതികളില്‍ ആദ്യഘട്ട യാത്ര നടത്തുന്നത്.ബെന്ഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വികേട് റൈട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.ബൈക്കുകള്‍ക്ക് ഉള്ള പെട്രോള്‍ ടൂറിസം വകുപ്പ് നല്‍കും. ഹമ്പി യാത്രക്ക് ശേഷം സകലെഷ്പുര്‍,ചിക്കമംഗലുരു,ഗോകര്‍ണ,ബന്ദിപ്പൂര്‍,ഊട്ടി, എന്നിവിടങ്ങളിലേക്ക് ഉള്ള യാത്ര വരും മാസങ്ങളില്‍ ഒരുക്കും.

Read More

ബി.എം.എഫ് ക്രിസ്തുമസ് ആഘോഷിച്ചു

ബെംഗളുരു: ബെംഗളുരു മലയാളികളുടെ കൂട്ടായ്മയായ ബി. എം. എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ 4 ന് കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഈ കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ വിദ്യാർത്ഥികളും ഐടി മേഖലയിൽ നിന്നുമായി നൂറോളം യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്റ്റാർ സിംഗർ നിമ്മി, റൗഫ്, സന്തോഷ് ,മകൾ ഇസബല്ല തുടങ്ങിയവരുടെ സംഗീത വിരുന്നും യുവനർത്തകി മാളവിക അവതരിപ്പിച്ച ഭരതനാട്യവും തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ആഘോഷത്തോടനുബന്ധിച്ച്  വിപുലമായ ക്രിസ്തുമസ് വിരുന്നും,…

Read More