തമിഴ്‌നാട്ടിൽ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് സ്റ്റാലിൻ സർക്കാർ തുടക്കം കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സൗജന്യ വാക്‌സിൻ പദ്ധതിക്ക് തുടക്കമിട്ടതും ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതും. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്‌സിൻ പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യ വാക്‌സിനൊപ്പം പണം നല്‍കിയുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സോഷ്യൽ റെസ്പോണ്സിബില്റ്റി (സി…

Read More

പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം.

ചെന്നൈ:  പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. ഇത്തവണ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തത്. സംഭവത്തോടു ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയില്‍ ബിജെപി ഉജ്വല വിജയം നേടിയതിനു പിന്നാലെ രാജ്യത്തിന്‍റെ  വിവിധഭാഗങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. അതിനു തുടര്‍ച്ചയായുള്ള ആക്രമണമാണ് ഇതെന്ന് കരുതുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുപ്പത്തൂര്‍…

Read More
Click Here to Follow Us