ചേര്‍ത്തല: എഞ്ചിന് തകരാറിനെ തുടര്‍ന്ന് ഗുരുവായൂര്‍ എഗ്മോര്‍ എക്സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈ എഗ് മോറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പിടിച്ചിട്ടത്. ചേര്‍ത്തല സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരാന്‍ നോക്കിയപ്പോഴാണ് എന്ജിന് തകരാറിലായതായി മനസിലായത്. ഞായറാഴ്ച രാത്രി ഓടുന്ന ട്രയിന്‍ ആയതിനാല്‍ വണ്ടിയില്‍ നല്ല തിരക്കാണ്. മുന്നുമണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് നിന്നും എന്ജിന് എത്തിച്ചാണ് യാത്ര തുടരാനായത്. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രയിനാണ് ഗുരുവായൂര്‍ – എഗ്മോര്‍ എക്സ്പ്രസ്. മുന്നുമണിക്കൂര്‍ വൈകുന്നത് ഇത് ആദ്യമായാണ്.
Read More