ആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം

ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…

Read More

വിനായക ചതുർത്ഥി ;കേരളത്തിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1200 സ്പെഷ്യൽ സർവീസ് 

ബെംഗളൂരു: സംസ്ഥാനത്ത് വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് 1,200 അധിക സ്‌പെഷ്യൽ ബസുകൾ അനുവദിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 15 മുതൽ 18 വരെ 31 ജില്ലകളിലേക്കും കേരളം, ആന്ധ്ര, തമിഴ്നാട്, തെലുങ്കാനയിലേക്കും ആണ് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സെപ്റ്റംബർ 18 ന് പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

കര്‍ണ്ണാടക സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: കര്‍ണ്ണാടക സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി. മംഗലൂരു കര്‍ണാട് കെ.എസ്. നഗര്‍ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂര്‍ണ്ണാനന്ദയാണ് (33)മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമില്‍ എത്തിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ്ല്‍ അഷ്‌റഫ്‌ സ് ടീമിനെ നയിച്ചത് പൂര്‍ണ്ണാനന്ദ ആയിരുന്നു. ഏഴ് വര്‍ഷമായി അകൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയാണ്. മികച്ച ക്രിക്കറ്റ് കളിക്കാരനായ പൂര്‍ണ്ണനന്ദ നായിക്കിന്റെ മരണ വാര്‍ത്ത അറിഞ്ഞു വിവിധ…

Read More

ശക്തി പദ്ധതിക്കെതിരെ ഇന്ന് നഗരത്തിൽ വാഹന ബന്ദ് 

ബെംഗളുരു: ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്‌പോർട് യൂണിയനുകൾ ഇന്ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. 32 യൂണിയനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട് അസോസിയേഷൻ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ന് അർധരാത്രി വരെയാണ് ബന്ദ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി ഉൾപ്പെടെ 7-10 ലക്ഷം വാഹനങ്ങൾ ഇന്ന് നിരത്തിൽ നിന്നും വിട്ട് നിൽക്കും. പകരം സംവിധാനമായി ബിഎംടിസി 500 അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സ്കൂൾ ബസുകളും…

Read More

സനാതന ധർമ വിവാദത്തിൽ പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി 

ബെംഗളുരു: സനാതന ധര്‍മം സംബന്ധിച്ച വിവാദത്തില്‍ പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര. ഹിന്ദുമതം എന്നത് ആര് സ്ഥാപിച്ചതാണെന്ന ചോദ്യമാണ് അദ്ദേഹമുയര്‍ത്തിയത്. തുമകുരുവിലെ കൊരട്ടഗരെയിലെ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പല മതങ്ങളെയും അവയുടെ ഉദ്ഭവത്തെയും കുറിച്ചറിയാമെന്നും എന്നാല്‍, ഹിന്ദു ധര്‍മ എങ്ങനെ രൂപപ്പെട്ടുവെന്ന് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് പല മതങ്ങളുമുണ്ട്. എപ്പോഴാണ് ഹിന്ദു ധര്‍മ ഉണ്ടായത്? എവിടെയാണ് അത് ഉണ്ടായത്? അത് ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. ബുദ്ധമതവും ജൈനമതവും ഈ രാജ്യത്താണ് പിറന്നത്. ഇസ്‍ലാമും ക്രൈസ്തവതയും പുറത്തുനിന്ന് വന്നതാണ്. ഇതേക്കുറിച്ച്‌ വിശകലനം നടത്തുന്നത്…

Read More

എം.ഡി.എം.എയുമായി നൈജീരിയൻ യുവതി അറസ്റ്റിൽ 

ബെംഗളുരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവില്‍ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റില്‍. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. 400 ഗ്രാം എം.ഡി.എം.എ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എക്കണോമിക്സ് നാര്‍ക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍…

Read More

ലോക്സഭ തെരെഞ്ഞെടുപ്പോടെ കോൺഗ്രസ്‌ സർക്കാർ നിലംപൊത്തും ; ഈശ്വരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് ബിജെപി. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ശിവമോഗയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

Read More

കീടനാശിനി നൽകി കുഞ്ഞിനെ കൊന്നു ; രണ്ടാനമ്മയെ റിമാൻഡ് ചെയ്തു 

ബെംഗളുരു: കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ കൊലപ്പെടുത്തി. യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് 4 മക്കളുണ്ട്. എന്നാല്‍ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകള്‍ക്ക് വീതം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ…

Read More

പാസഞ്ചർ ബസ് കത്തിച്ചു;പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ പാസഞ്ചർ ബസ് കത്തിച്ചു. 12 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്തു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന്…

Read More

ആഭ്യന്തര വിമാന സർവീസുകൾ; വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ എയർ സ്ഥാപകനും സി.ഐ.യുമായ സഞ്ജയ് ഗോദയുമായി ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പുതിയ എയർ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപ ചെലവ് വരിക. ഇത്തരത്തിൽ മൂന്ന് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനേക്കാളും ലാഭം ഇതാണ്. വിമാനങ്ങൾക്കായി ഒരു സംസ്ഥാന സർക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

Read More