ഡൽഹി : 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷിയാകാനൊരുങ്ങി ലോകം. ജൂലൈ 13 നാളെ സൂപ്പർ മൂൺ ദൃശ്യമാകും. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ സഞ്ചാര പാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന അവസരത്തിലാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. നാളെ രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണ്ണമായി ദൃശ്യമാകും,യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രസ്താവനയിൽ പറയുന്നു. നാളെ രാവിലെ അഞ്ച് മണിക്കാണ് ഭൂമിക്ക ഏറ്റവും അടുത്ത് ചന്ദ്രനെത്തുക. ഭൂമിയിൽ നിന്ന് 3,57,264 കിലോമീറ്റർ…
Read More