പത്തനംതിട്ട: മുഖ്യമന്ത്രിയെ ജാതിപേര് വിളിച്ചാക്ഷേപിച്ച സ്ത്രീക്കെതിരെ കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മണിയമ്മ എന്ന സ്ത്രീ പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി…
Read More