ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, ആർസിബി ഫാൻ

ബെംഗളൂരു: ഐപിഎല്‍ മത്സരങ്ങള്‍ ആവേശം നിറയുമ്പോൾ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുന്നു. ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, എന്ന പോസ്റ്ററുമായി ആർസിബി ഫാൻ. ഐപിഎല്‍ 15ാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ ബെംഗളൂരുവിനു കഴിഞ്ഞിട്ടില്ല. വിചിത്രമായ ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിനൊപ്പം കുറിച്ചത്. കളിയുടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. അഞ്ച് മത്സരങ്ങളില്‍ ബെംഗളൂരു ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രമാണ് .…

Read More

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് തയ്യാറെടുത്ത് ബെംഗളൂരു

ബെംഗളൂരു: ഏറ്റവും വലിയ ദേശീയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു. ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിമുകളുടെ രണ്ടാം പതിപ്പ് 2021-ല്‍ നടക്കേണ്ടതായിരുന്നു, എന്നാല്‍ രാജ്യത്ത് കോവിഡ്  പ്രതിസന്ധി കാരണം 2022 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. യുവാക്കള്‍ക്ക് അവരുടെ കായിക മികവ് പ്രകടിപ്പിക്കാനുള്ള ഒരു വേദി സൃഷ്ടിക്കാനും ഇന്ത്യയിലെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍ക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് പുറത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാന്‍ അവസരം നല്‍കാനും ലക്ഷ്യമിടുന്ന ഇവന്റ് ഏപ്രില്‍ 24 ന് ആരംഭിച്ച്‌ മെയ് 3 ന് സമാപിക്കും. 2021-ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ ആദ്യമായി…

Read More

ദീപക് ചഹറിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമായേക്കും

ബെംഗളൂരു: ഐപിഎല്‍ സീസണില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നില്‍ക്കുന്നതിന് ഇടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ദീപക് ചഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ദീപക് എന്‍സിഎയിലേക്ക് എത്തിയത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തിന് ഇടയില്‍ ദീപക്കിന് നടുവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ദീപക് ചഹറിന് സീസണ്‍ നഷ്ടമായാല്‍ പകരം താരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കും. പേസര്‍ ഇഷാന്ത് ശര്‍മ…

Read More

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി; പുതിയ നായകൻ ഇതാ

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുക. സിഎസ്കെ ഇത് സ്ഥിരീകരിച്ച് പ്രസ്താവസാന പുറത്തിറക്കി.

Read More

ബെംഗളൂരുവിന്റെ ചരിത്രത്തിൽ ഇതാദ്യം; ഐഎസ്എൽ ഫൈനലിന്റെ ലൈവ് സ്ട്രീമിങ് കാണാനെത്തിയത് മൂവായിരത്തിലധികം ആളുകൾ

ബെംഗളൂരു : ഗോവയിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ കൂട്ടമായി കാണാൻ ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് ഒരുക്കിയ ലൈവ് സ്ട്രീമിങ് കാണാൻ ഐഎസ്എൽ ഫാൻ പാർക്കിൽ എത്തിയത് മൂവായിരത്തിലധികം ആളുകൾ. കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെ ആണ് ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചത്. ഗോവ മഡ്ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍. 2014, 2016 സീസണുകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം…

Read More

ചിന്നസാമി സ്റ്റേഡിയം ; പിച്ച് മോശം നിലവാരമെന്ന് വീണ്ടും റിപ്പോർട്ട്‌

ബെംഗളൂരു : ചിന്നസാമി സ്റ്റേഡിയത്തിലെ പിച്ച്‌ വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞയാഴ്ച അവസാനിച്ച ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മാച്ചിന് പിന്നാലെ പിച്ച്‌ പരിശോധിച്ച ഐസിസി സംഘം ബെംഗളൂരുവിലെ പിച്ചിനെ ശരാശരിയേക്കാള്‍ കുറഞ്ഞ നിലവാരം രേഖപ്പെടുത്തി. മോശം നിലവാരത്തെ തുടര്‍ന്ന് ചിന്നസ്വാമിയിലെ പിച്ചിന് ഐസിസി ഡി മെറിറ്റ് പോയിന്റ് നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. 2018 ല്‍ ബെംഗളൂരു സ്റ്റേഡിയത്തിന് ഇത്തരത്തില്‍ ഡി-മെറിറ്റ് പോയിന്റ് ഐസിസി നല്‍കിയിരിന്നു. അഞ്ചു വര്‍ഷമാണ് ഒരു ഡി മെറിറ്റ് പോയിന്റിന്റെ കാലാവധി. അഞ്ച് ഡി മെറിറ്റ് പോയിന്റുകള്‍…

Read More

കലിപ്പടക്കാൻ ഇനിയും കാത്തിരിക്കണം;ഐ.എസ്.എൽ ഫൈനലിൽ ഹൈദരാബാദ് എഫ്സിക്ക് ജയം.

ഗോവ : ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്സിക്ക് ജയം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിലും 1 – 1 സമനിലയിൽ തുടർന്ന മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് 3 പേർ ഷൂട്ടൗട്ട് നഷ്ടപ്പെടുത്തി, ഹൈദരാബാദ് നിരയിൽ നിന്ന് ഒരാളും. കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ…

Read More

ഐ.എസ്.എൽ ഫൈനൽ തത്സമയ സ്ട്രീമിംഗ് ഒരുക്കി ഗോഹാപ്പി

ബെംഗളൂരു: ഇന്ന് നടക്കാനിരിക്കുന്ന ISL ഫൈനൽ മത്സരത്തിന്റെ ഒരു തത്സമയ സ്ട്രീമിംഗ് ഇലക്ട്രോണിക് സിറ്റിയിൽ ഒരുക്കിയിരിക്കുകയാണ് ഗോഹാപ്പി. നീലാദ്രി റോഡ് ഇലക്‌ടോണിക് സിറ്റി ഫേസ് 1, എൻഎസ്എസ് അപ്പാർട്ട്മെന്റിന് എതിർവശത്തുള്ള ഞങ്ങളുടേതുതന്നെയായ ഗോഹാപ്പി ഹൈപ്പർമാർക്കറ്റിന്റെ മുൻവശത്തുള്ള തുറന്ന സ്ഥലത്താണ് തത്സമയ സ്ട്രീമിംഗ് ഒരുക്കിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ജസീം 6364933322

Read More

കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  കേരള ബ്ലാസ്റ്റേഴ്‌സ്  ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ  കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2014ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.

Read More

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി വിരാട് കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം ആയ ഇന്നലെ രാത്രി 9.20ഓടെ മെഡിക്കൽ ബ്രേക്കിനിടെയാണ് നാലുപേർ കളിസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥരും സംഘാടകരും അതിക്രമിച്ച് കയറിയവരുടെ അടുത്തേക്ക് ഓടിയെത്തി അവരെ പിടികൂടി. നാലുപേരെയും ചോദ്യം ചെയ്യുന്നതിനായി കബ്ബൺ പാർക്ക്…

Read More