പ്ലേ ഓഫ് പ്രതീക്ഷയിൽ ബെംഗളൂരുവും ഹൈദരാബാദും

ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം 3.30ന് മുംബൈയിലാണ് മത്സരം.11 കളിയില്‍ 12 പോയിന്‍റുള്ള ബെംഗളൂരുനും 10 കളിയില്‍ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുനെ 100 പന്തുകള്‍ പോലും തികച്ച്‌ കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…

Read More

കൊൽക്കത്തയെ 75 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ ഒന്നാമത്

പൂനെ: എംസിഎ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 75 റൺസിന്റെ തകർപ്പൻ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലഖ്‌നൗവിനായി അവേഷ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പോയിന്റ് ടേബിളിൽ 16 പോയിന്റോടെ ലഖ്‌നൗ ഒന്നാമത് എത്തി. ഗുജറാത്ത് രണ്ടാം സ്ഥാനത്തും,രാജസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.

Read More

ഡൽഹിയ്ക്ക് ജയം: പൊരുതിക്കീഴടങ്ങി ഹൈദരാബാദ് 

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്.  ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.  62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read More

തുടര്‍ച്ചയായ അഞ്ചാം വിജയം കൊയത് ബെംഗളൂരു എഫ് സി

ബെംഗളൂരു : ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്ന് ചെന്നൈയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയം കൊയ്തത്. ലാസ്റ്റ് ബോര്‍ണിന്റെ ഇരട്ട ഗോളുകള്‍ ആണ് ഇന്ന് ബെംഗളൂരു എഫ് സിക്ക് ബലമായത്. 15ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു ലാസ്റ്റ്ബോര്‍ണിന്റെ ഗോളുകള്‍. ഇത് കൂടാതെ ബാക്കി ഓവറും ബെംഗളൂരുവിനായി ഇന്ന് ഗോള്‍ നേടി. ഈ വിജയത്തോടെ ലീഗില്‍ ആദ്യ രണ്ട് സ്ഥാന‌ങ്ങളില്‍ ഒന്ന് ബെംഗളൂരു എഫ് സി ഉറപ്പിച്ചു.…

Read More

സന്തോഷ് ട്രോഫി കേരളത്തിന്.

മഞ്ചേരി : പയ്യനാട് സറ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളം ബദ്ധവൈരികളായ ബംഗാളിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചു. ആദ്യ 90 മിനിറ്റിൽ ഗോൾ രഹിത സമനിലയിൽ തുടർന്ന മൽസരം അധിക സമയത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് രണ്ട് ടീമകളും ഓരോ ഗോൾ അടിച്ച് സമനില പിടിച്ചു. തുടർന്ന് നടത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാൾ താരം പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞ് പാഴാക്കുകയായിരുന്നു. കേരള താരങ്ങൾ എല്ലാം ലക്ഷ്യം കണ്ടതോടെ കേരളം ഏഴാമത്തെ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.

Read More

പരാഗിന് കൈ കൊടുക്കാതെ പട്ടേൽ, വിമർശനവുമായി ആരാധകർ

പൂനെ : കഴിഞ്ഞ ദിവസം നടന്ന ഐ പി.എല്ലില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബെംഗളൂരുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില…

Read More

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. 29 റൺസിനാണ് രാജസ്ഥാൻ തകർപ്പൻ ജയം സ്വന്തമാക്കിയത്. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 19.3 ഓവറിൽ 115 റൺസിനു പുറത്തായി. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

Read More

സന്തോഷ്‌ ട്രോഫി, കേരളത്തിന്റെ എതിരാളി കർണാടക

ബെംഗളൂരു: സന്തോഷ് ട്രോഫിയുടെ ഇത്തവണത്തെ ആദ്യ സെമിഫൈനലില്‍ കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടക സെമിഫൈനലില്‍ എത്തിയത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടകയുടെ സെമി പ്രവേശനം. വൈകുന്നേരം 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതാണ് കര്‍ണാടകയ്ക്ക് അനുകൂല ഘടകമായി മാറിയത്.നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്. ഈ മാസം 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന…

Read More

ഡൽഹിക്കെതിരെ ബെംഗളൂരുവിനു 16 റൺസ് വിജയം

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 16 റണ്‍സ് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 16 റണ്‍സുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 66 റണ്‍സ് നേടിയ വാര്‍ണറിന്റെ ഇന്നിങ്‌സില്‍ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാര്‍ണര്‍ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ 14 റൺസ്സുമായി മാര്‍ഷും പുറത്തായി.…

Read More

ബാഴ്‌സലോണ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ജർമൻ ക്ലബായ ഐൻട്രാക് ഫ്രാങ്ക്ഫർട്ടിനോട് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട്, ടൂർണമെന്റിൽ നിന്ന് പുറത്തായി ബാഴ്‌സലോണ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോറ്റാണ് ബാഴ്‌സലോണ യുവേഫ യൂറോപ്പ ലീഗിൽ നിന്നു പുറത്തായത്. ഇരു പാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്കോറിനാണ് ഫ്രാങ്ക്ഫർട്ട് സെമി ഫൈനലിലേക്ക് മുന്നേറിയത്. തുടർച്ചയായി രണ്ടാം സീസണിലാണ് ബാഴ്സ ജർമനിയിൽ നിന്നുള്ള ടീമിനോട് പരാജയപ്പെട്ട് യൂറോപ്യൻ ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. ഒരു വർഷം മുമ്പ് ജർമൻ ചാമ്പ്യന്മാരായ…

Read More