ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമ തകർത്തു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബി ആർ അംബേദ്കറുടെ പ്രതിമ തകർത്തു. റിഖിപൂർവയിലെ ഹർഗാവിലാണ് സംഭവം. അംബേദ്കറുടെ പ്രതിമ തകർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കുന്നു

ഡൽഹി: രാജ്യത്തെ ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായി പഴയ വാഹനങ്ങളിൽ പുതിയ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അത്യാധുനിക സംവിധാനങ്ങൾ ഇതുമായി സംയോജിപ്പിക്കും. 2019 മുതൽ എച്ച്.എസ്.ആർ.പി പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റുകൾ നൽകുന്നുണ്ട്. ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കുന്നതിന് പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ടോൾ പ്ലാസകളിൽ വാഹനങ്ങൾ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാകുന്നതോടെ, ഇന്ധനച്ചെലവും മലിനീകരണവും കുറയുകയും ആളുകൾക്ക്…

Read More

ഹജ്ജ് ക്വാട്ടയിലെ സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് കേരളം

ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റാക്കി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹജ്ജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം വർധിപ്പിക്കണം. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കാൻ മന്ത്രിയോട് അഭ്യർത്ഥിച്ചതായി അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ. ഹജ്ജ്…

Read More

ഗാന്ധി ചിത്രം നശിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം

കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ചിത്രം നശിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൽപ്പറ്റ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. ടി സിദ്ദീഖ് എം.എൽ.എ അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സി.പി.എമ്മിന്‍റെ തീരുമാനപ്രകാരമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലും പൊലീസ് പരിശോധിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് കെ ആർ രതീഷ്, ഓഫീസ് ജീവനക്കാരൻ എസ് ആർ രാഹുൽ,…

Read More

ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ കമ്മിറ്റിയില്‍ പകുതിയും ബിജെപിക്കാര്‍

അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാൻ ഉത്തരവിട്ട സർക്കാർ പാനലിൽ പകുതിയും ബി.ജെ.പി അനുഭാവികൾ. 10 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്. ബിജെപി എംഎൽഎമാരും ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഉപദേശക കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുകൂടാതെ പാർട്ടിയുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ കൂടി കമ്മിറ്റിയിലുണ്ട്. കമ്മിറ്റിയുടെ ഭാഗമായ വിനിത ലെലെയെ ഒരു സാമൂഹിക പ്രവർത്തകയായാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അവർ ഒരു ബിജെപി പ്രവർത്തകയാണെന്നാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് ഉണ്ട്.

Read More

ആദ്യ തദ്ദേശീയ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് ആന്ധ്രാപ്രദേശിൽ പുറത്തിറക്കി

ആന്ധ്രാപ്രദേശ്: മങ്കിപോക്സ് പരിശോധനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആർടി-പിസിആർ കിറ്റ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മെഡ്ടെക് സോണിൽ (എഎംടിസഡ്) പുറത്തിറക്കി. ട്രാൻസാസിയ ബയോമെഡിക്കൽസ് വികസിപ്പിച്ചെടുത്ത കിറ്റ് കേന്ദ്രത്തിന്‍റെ പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ അജയ് കുമാർ സൂദ് അനാച്ഛാദനം ചെയ്തു. ട്രാൻസാസിയ-എർബ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് വളരെ സെൻസിറ്റീവ് ആണ്. പക്ഷേ മികച്ച കൃത്യതയ്ക്കായി അതുല്യമായി രൂപപ്പെടുത്തിയ പ്രൈമറും പ്രോബും ഉപയോഗിച്ച് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ടെസ്റ്റ് ആണിത്. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം നേരത്തെ കണ്ടെത്തുന്നതിനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം…

Read More

ഡ്യൂറാൻഡ് കപ്പ്: ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില

ഗുവാഹത്തി: സമനിലയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് ആരംഭിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ ഡൽഹി കേരള ബ്ലാസ്റ്റേഴ്സിനോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി റിസർവ് ടീമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ലീഡ് നേടി. 42-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു.മുഹമ്മദ് അജ്സലാണ് സുദേവയുടെ വലകുലുക്കിയത്. എന്നാൽ മൂന്ന് മിനിറ്റിനകം സു​ദേവ ഒപ്പമെത്തി. സുദേവയ്ക്ക് വേണ്ടി വലകുലുക്കിയത് മം​ഗു കുക്കിയാണ്. രണ്ടാം പകുതിയിൽ ഇരുടീമുകളും പരമാവധി…

Read More

ഇടുക്കിയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന തൊട്ടിയിൽ തരുണിനെ(25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന്റെ ജനാലയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു വടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ശാന്തൻപാറ പൊലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു.

Read More

സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കെ.ടി ജലീൽ

മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചവർക്ക് താൻ വിധി സമർപ്പിക്കുന്നുവെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഗൂഡാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച രണ്ട് ഹർജികളും ഹൈക്കോടതി തള്ളിയിരുന്നു. കെ.ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെതിരെ ഗൂഡാലോചനക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. കെ.ടി ജലീലിന്‍റെ പ്രതികരണം- “സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും…

Read More

‘ഗാന്ധി ചിത്രം നശിപ്പിച്ചതിന് അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണം’

കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ഇത് നാണക്കേടാണ്. സംഭവത്തിൽ സംഘടനാ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. എം.പി.യുടെ ഓഫീസിൽ ഗാന്ധിയുടെ ചിത്രം നശിപ്പിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് കെ.ആർ.രതീഷ്, ഓഫീസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ.മുജീബ്, വി.നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More
Click Here to Follow Us