ഓണം അടുത്തതോടെ അരിവില ഉയർന്നു; കിലോയ്ക്ക് കൂടിയത് 8 രൂപ വരെ

തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കച്ചവടത്തിനായി അരി സംഭരിച്ചതും വില വർദ്ധനവിന് കാരണമായി കണക്കാക്കപ്പെടുന്നു. വെള്ള ജയ അരി, ജ്യോതി മട്ട എന്നിവയുടെ വില ശരാശരി എട്ട് രൂപയോളം വർദ്ധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഈ വിഭാഗത്തിൽപ്പെട്ട അരി കേരളത്തിലേക്ക് എത്തുന്നത്. ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്ന് ന്യായ വിലയ്ക്ക് സർക്കാർ നെല്ല് സംഭരിക്കാൻ തുടങ്ങിയതാണ് വില വർദ്ധനവിന്‍റെ…

Read More

രാജ്യത്ത് 13,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 13,272 പുതിയ കോവിഡ് -19 കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,27,289 ആയി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,01,166 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 0.23 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,900 രോഗികൾ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,99,435 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനവും, പ്രതിവാര…

Read More

‘ഗവര്‍ണര്‍ക്കെതിരായ വിസിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാര്‍’

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ ഗവർണർക്കെതിരായ നീക്കത്തിന് പിന്നിൽ സർക്കാരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ സമാനമായ നീക്കത്തിന് പിന്നിലും സർക്കാരായിരുന്നു. ചാൻസലർക്കെതിരായ ധിക്കാരപരമായ വിസിമാരുടെ നീക്കത്തെ പിന്തുണയ്ക്കുന്നത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളിലെ അഴിമതി തടയാനുള്ള ഗവർണറുടെ നടപടികളോട് യു.ഡി.എഫ് പൂർണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടേത് മാത്രമല്ല കഴിഞ്ഞകാലങ്ങളില്‍ സിപിഎം അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Read More

ഇന്റര്‍പോൾ അംഗത്വം ; ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് തായ്‌വാന്‍

തായ്‌പേയ് സിറ്റി: ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് തായ്‌വാന്‍. ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലി ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ഇന്‍റർപോളിൽ അംഗത്വം നേടുന്നതിന് തായ്‌വാന്‍ ഇന്ത്യയുടെ സഹായം തേടിയത്. അന്താരാഷ്ട്ര ക്രിമിനൽ പൊലീസ് ഓർഗനൈസേഷനെ (ഇന്‍റർപോൾ) ചൈന സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍ ആരോപിച്ചു. 2016 മുതൽ ഇന്‍റർപോളിനെ നിയന്ത്രിക്കാൻ ചൈന തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിക്കുന്നു. തായ്‌വാന്‍ ഇന്‍റർപോളിൽ അംഗമല്ല. പക്ഷേ, ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഞങ്ങളെ ക്ഷണിക്കാൻ കഴിയും. ഇന്ത്യയും മറ്റ് രാജ്യങ്ങളും തായ്‌വാനെ അതിഥിയായി…

Read More

അട്ടപ്പാടി മധു കേസ്; പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിലേ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകൾ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി പറഞ്ഞു. 3, 6, 8, 10, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കിയ വിധിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ പരാമർശിച്ചത്. അതേസമയം, അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി…

Read More

സിക്‌സടിച്ച് സഞ്ജു;സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹരാരെ: രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. സഞ്ജു സാംസണാണ് ടീമിന്‍റെ ടോപ് സ്കോറർ. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ കിടിലന്‍ ബാറ്റിങ്. 39 പന്തിൽ 43 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. സഞ്ജുവിനൊപ്പം അക്ഷർ പട്ടേൽ 6 റൺസുമായി പുറത്താകാതെ നിന്നു.  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ കെഎൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഒരു റൺസ്…

Read More

മാധ്യമങ്ങൾ വാർത്തകൾക്കായി കുറ്റവാളികളുമായി പൊരുത്തപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ ഇടിവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമരംഗത്ത് നിലവിലുള്ള നയസമീപനങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണം. ഇവിടെ മാധ്യമങ്ങൾ കുറ്റകൃത്യം വാർത്തയാക്കാൻ മത്സരിക്കുകയാണ്. കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് ജീർണതയുണ്ടായെന്നും മുഖ്യമന്ത്രി ആരോപിച്ചു. പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. നമ്മുടെ മുന്നിൽ കാണുന്നതെല്ലാം ശരിയാണെന്ന് തോന്നുന്ന സാഹചര്യം മാറിയിരിക്കുന്നു. നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Read More

സംഘർഷ സാധ്യത ; വിഴിഞ്ഞത്ത് മദ്യശാലകള്‍ അടയ്ക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രദേശത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 21, 22 തീയതികളിൽ മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ തുറമുഖ നിർമ്മാണത്തെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ്…

Read More

ഓപ്പണ്‍ എയര്‍ ഡൈനിംഗ് അനുഭവവുമായി ‘ചാവോ കൊച്ചിന്‍’

കൊച്ചി: തീന്‍മേശയിലെ രുചികരമായ ഭക്ഷണത്തിന് ഇനി മാറ്റുകൂടും. തനതായ ഡൈനിംഗ് അനുഭവത്തോടെ ‘ചാവോ കൊച്ചിന്‍’ എന്ന ഇറ്റാലിയന്‍ ട്രാറ്റോറിയ ജനങ്ങള്‍ക്കായി ഒരുക്കുകയാണ് ഹോളിഡേ ഇന്‍ കൊച്ചി. വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് കഫേ പ്രവർത്തിക്കുന്നത്. വളരെ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇരുന്ന് രാത്രിയിൽ ഭക്ഷണം ആഘോഷിക്കാൻ ‘ചാവോ കൊച്ചി’യിലേക്ക് വരാം. ഇറ്റാലിയൻ ഭക്ഷ്യവസ്തുക്കളാണ് ‘ചാവോ കൊച്ചിൻ’ ഹൈലൈറ്റുകൾ. സാൻഡ് വിച്ച്, പീസ തുടങ്ങിയ വൈവിധ്യമാർന്ന രുചികരമായ ഇനങ്ങൾ കഫേയിൽ ലഭ്യമാകും. ഹോട്ടലിന്റെ പുറത്ത് നിന്ന് തന്നെ ഈസി എന്‍ട്രിയെന്നുള്ളതാണ്…

Read More

പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കടലാസ് രഹിത പോലീസ് ഓഫീസുകൾ എന്ന ലക്ഷ്യത്തിലേക്ക് കേരള പോലീസിനെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുകയാണ് മൊബൈൽ ആപ്ലിക്കേഷനായ മി-കോപ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സി.സി.ടി.എൻ.എസിന്‍റെ നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 53 മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന മി-കോപ്സ് മൊബൈൽ ആപ്ലിക്കേഷൻ വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കാനാണ്…

Read More
Click Here to Follow Us