ബെംഗളൂരുവിൽ എംഡിഎംഎയുമായി നൈജീരിയക്കാരൻ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ എംഡിഎംഎ വിൽപ്പന നടത്തിയെന്നാരോപിച്ച് നൈജീരിയക്കാരനായ 26കാരനെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 8 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. സാമ്പിഗെഹള്ളിക്ക് സമീപം തിരുമേനഹള്ളി സ്വദേശി ജോൺ നീറോയാണ് അറസ്റിലായ പ്രതി.

എട്ട് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിലാണ് നീറോ ഇന്ത്യയിലെത്തിയത്. തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവ്വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിഇക്ക് അഡ്മിഷൻ എടുത്തെങ്കിലും പഠനം നിർത്തി കുറ്റകൃത്യത്തിലേക്ക് പ്രവേശിച്ചു.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

എംഡിഎംഎ വിൽക്കാൻ നീറോ വിദ്യാരണ്യപുര ഭാഗത്തേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇൻസ്‌പെക്ടർ മുഹമ്മദ് മുഖറത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് എട്ട് ഗ്രാം എംഡിഎംഎ, ഒരു ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വര്‍ധനവ്
[masterslider id="10"]

Related posts

Click Here to Follow Us