ഹോസ്‌കോട്ടിനെ ഉപഗ്രഹ നഗരമാക്കി മാറ്റാൻ സർക്കാർ പദ്ധതി: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഹൊസ്‌കോട്ടിനെ ഒരു ഉപഗ്രഹ നഗരമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഹോസ്‌കോട്ട് സ്ഥിതിചെയ്യുന്നത്.

ഹോസ്‌കോട്ടിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച ബൊമ്മൈ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നഗരത്തിന് വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞു. മേഖലയിൽ വ്യവസായവൽക്കരണം, സംഭരണശാലകൾ, കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

മെട്രോയോ സബർബൻ റെയിലോ നീട്ടുന്നത് അടുത്ത ഘട്ടങ്ങളിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലാർ, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ ജില്ലകൾക്ക് 24 ടിഎംസി വെള്ളം നൽകുന്ന യെട്ടിനഹോളെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും ബൊമ്മൈ ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
[masterslider id="10"]

Related posts