ഹംപ നാഗരാജയ്യ കുവെമ്പു പ്രതിഷ്ഠാന അധ്യക്ഷ സ്ഥാനം രാജിവച്ചു

ബെംഗളൂരു : പാഠപുസ്തക അവലോകന സമിതി തലവൻ രോഹിത് ചക്രതീർത്ഥയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാരിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് മുതിർന്ന പണ്ഡിതൻ ഹംപ നാഗരാജയ്യ തിങ്കളാഴ്ച കുവെമ്പു പ്രതിഷ്ഠാന അധ്യക്ഷ സ്ഥാനം രാജിവച്ചു.

കുവെമ്പുവിനെയും അദ്ദേഹം രചിച്ച നാദഗീതയെയും (സംസ്ഥാന ഗാനം) അപമാനിച്ചെന്നാരോപിച്ച് ചക്രതീർത്ഥയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന മുറവിളിക്കിടെ സർക്കാർ നടത്തുന്ന അക്കാദമിയിൽ നിന്ന് രാജിവച്ച ആദ്യത്തെ അംഗമാണ് ഹമ്പാന എന്നറിയപ്പെടുന്ന നാഗരാജയ്യ.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അയച്ച രാജിക്കത്തിൽ, കുവെമ്പുവിനോടും അദ്ദേഹത്തിന്റെ പ്രവർത്തനത്തോടും യാതൊരു ബഹുമാനവുമില്ലാത്ത ഒരാളെ പാഠപുസ്തക പരിഷ്‌കരണ സമിതി അധ്യക്ഷനാക്കാനുള്ള സർക്കാർ നീക്കത്തെ ഹമ്പാന അപലപിച്ചു. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഹമ്പാന പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts