സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു

തലമുറകളായി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. 1998ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് നിർമ്മാതാവ് സിയാദ് കോക്കർ ‘സമ്മർ ഇൻ ബത്‌ലഹേം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഞാനും മഞ്ജുവും ഒരു കുടുംബം പോലെയാണെങ്കിലും താരത്തിനൊപ്പം ഒരു സിനിമ മാത്രമേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞ സിയാദ് കോക്കർ സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിലും മഞ്ജു ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. അഭിനേതാക്കളെയും മറ്റും വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു കൂടാതെ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts