ശിവമോഗ വിമാനത്താവളത്തിന് തൻ്റെ പേര് നൽകുന്നത് ശരിയല്ല; യെഡിയൂരപ്പ

ബെംഗളൂരു : നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ശിവമൊഗ്ഗ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ പേര് നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷം, പദ്ധതിയിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നേതാവ് ഞായറാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതി.

വിമാനത്താവളത്തിന് ബി.ജെ.പി നേതാവിന്റെ പേരിടാൻ ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു, നിർദ്ദേശം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയക്കേണ്ടതായിരുന്നു. എന്നാൽ, ജില്ലയിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെയോ കവി കുവെമ്പുവിന്റെയോ പേരിടണമെന്ന ആവശ്യത്തിനിടയിൽ ഈ നീക്കത്തിന് വിവിധ കോണുകളിൽ നിന്ന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

വിമാനത്താവളത്തിന് എന്റെ പേരിടാനുള്ള തീരുമാനമെടുത്തതിന് നന്ദി അറിയിക്കുന്നുവെന്നും എന്നാൽ രാജ്യത്തെ സേവിക്കുകയും രാജ്യത്തിന്റെ വികസനത്തിന് സംഭാവനകൾ നൽകുകയും ചെയ്ത ഒരുപാട് പേരുണ്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അയച്ച കത്തിൽ യെദ്യൂരപ്പ പറഞ്ഞു. . വിമാനത്താവളത്തിന് എന്റെ പേര് നൽകുന്നത് ശരിയായ തീരുമാനമല്ലെന്ന് എനിക്ക് തോന്നുന്നു, തീരുമാനം പുനഃപരിശോധിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന ചെയ്ത ഒരാളുടെ പേരിടാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു യെഡിയൂരപ്പയുടെ കത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts