ആകർ പട്ടേലിനോട്‌ സിബിഐ മേധാവി മാപ്പുപറയണം ; കോടതി

ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനോട് സി.ബി.ഐ ​ഡയറക്ടര്‍ മാപ്പ് പറയണമെന്ന് കോടതി.

അമേരിക്കയിലേക്ക് പോകുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. സി.ബി.ഐ ഉ​​ദ്യോഗസ്ഥരുടെ വീഴ്ച അംഗീകരിച്ച്‌ ഡയറക്ടര്‍ രേഖാമൂലം മാപ്പ് ചോദിക്കണമെന്നാണ് കോടതി ഉത്തരവ്.

  കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സി.​ബി.ഐ ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകാര്‍ പട്ടേല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി.

ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് പോകാനെത്തിയ ആകാറിനെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച്‌ സി.ബി.ഐ തടഞ്ഞിരുന്നു. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ് എന്നത് ഓർക്കണം;അമേരിക്കയോട് നടൻ കമലഹാസൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us