ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ

മലയാളത്തിന്റെ ഏക്കാലത്തേയും ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി മഞ്ജു വാര്യര്‍. വർഷങ്ങൾക്ക് ശേഷം താരത്തിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

തിരിച്ചു വരവിൽ ലഭിച്ച നല്ല നല്ല സിനിമകൾ ഉൾപ്പെടെ തന്റെ ഒരോ നേട്ടങ്ങളും മഞ്ജു ആരാധകരുമായി പങ്കുവച്ചിരുന്നു . ഇപ്പോഴിതാ പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

പുതിയ കാറിനൊപ്പമുള്ള മഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപ അധികമാണ് ഇലക്‌ട്രിക് മോഡലിന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts