ബെംഗളൂരു ഡോക്ടറുടെ ആത്മഹത്യ കേസ്; എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ

ബെംഗളൂരു : കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബെംഗളൂരു സ്വദേശിയായ ഡോക്ടറെ തന്റെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാൽ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ സാർത്ഥക് സതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 2021 ഓഗസ്റ്റ് 13 ന് കെങ്കേരിക്ക് സമീപം റെയിൽവേ ലൈനിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയും സംഭവസ്ഥലത്ത് നിന്ന് മരണ കുറിപ്പും ഐഫോണും റെയിൽവേ പോലീസിന് ലഭിച്ചിരുന്നു.

  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ

ടെലിഗ്രാം, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് 67,000 രൂപ തട്ടിയെടുത്ത തായും വീണ്ടും ഭീഷണി തുടർന്നതിനാലാണ് ആത്മഹത്യ എന്ന് മരണക്കുറുപ്പിൽ സൂചിപ്പിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us