നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ബിബിഎംപിയുടെ എൻറോൾമെന്റ് ക്യാംപെയ്ൻ നാളെ ആരംഭിക്കും.

ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ബിബിഎംപിയുടെ എൻറോൾമെന്റ് ക്യാംപെയ്ൻ നാളെ ആരംഭിക്കും. ബിബിഎംപിയുടെ 198 വാർഡ് ഓഫിസുകളിലും 115 ബാംഗ്ലൂർ വൺ സെന്ററുകളിലും നേരിട്ടെത്തി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനൊപ്പം തിരുത്തലുകൾ വരുത്തുന്നതിനും സാധിക്കും.

കരട് വോട്ടർപട്ടികയുടെ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. നവംബർ 30 വരെ പേരു ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരമുണ്ടായിരിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.എം.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. നഗരപരിധിയിൽ മാത്രം 70,000 കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് വഴിയും എൻറോൾ ചെയ്യാനുള്ള സൗകര്യമുണ്ട്. നിലവിൽ ബിബിഎംപി പരിധിയിൽ മാത്രം 1.27 കോടി പേർക്കാണു വോട്ടവകാശമുള്ളത്. ഇതിൽ 66.37 ലക്ഷം പുരുഷവോട്ടർമാരും 61.08 ലക്ഷം വനിതാവോട്ടർമാരുമാണുള്ളത്. വെബ്സൈറ്റ്: www.ceokarnataka.kar.nic.in

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
[masterslider id="10"]

Related posts

Click Here to Follow Us