ചെന്നൈയിലെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ്.

ചെന്നൈ: നിരവധി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ചെന്നൈയിൽ പ്രതിദിന കോവിഡ് കേസുകളിൽ ഒരു ദിവസം കൊണ്ട് 50 ശതമാനത്തിലധികം കുത്തനെ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 294 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

നഗരത്തിലെ അഞ്ച് തെരുവുകളെ കണ്ടെയ്ൻമെന്റ് സോണുകളായി തരംതിരിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള  5 അന്താരാഷ്ട്ര യാത്രക്കാരും പശ്ചിമ ബംഗാളിൽ നിന്ന് ഉള്ള 5 കേസുകളും ബീഹാറിൽ നിന്ന് 1 കേസും ഉൾപ്പെടെ തമിഴ്‌നാട്ടിലുടനീളം പുതിയ കേസുകളുടെ എണ്ണം 739 ആയി ഉയർന്നു. എന്നാൽ ചൊവ്വാഴ്ച നഗരത്തിൽ 194 പുതിയ കേസുകൾ മാത്രമാണ് ഉണ്ടായത്.

  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!

സംസ്ഥാനത്ത് ഇതുവരെ 46 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ 2 എണ്ണം കേരളത്തിലേക്കും പുതുച്ചേരിയിലേക്കും ക്രോസ് നോട്ടിഫൈ ചെയ്തിട്ടുണ്ട്. ഇവരിൽ 27 പേർ ചികിൽസയ്ക്കു ശേഷം ഡിസ്ചാർജ് ആവുകയും 17 പേർ ഇപ്പോളും ചികിത്സയിലുമാണുള്ളത്. ചെന്നൈയിലാണ് ഏറ്റവുമധികം സജീവമായ ഒമിക്രോൺ കേസുകളുള്ളത് , 8 എണ്ണം മധുരയിൽ 4 എണ്ണം, തിരുവണ്ണാമലൈയിൽ 2 എണ്ണം, കന്യാകുമാരി, സേലം, തിരുവാരൂർ എന്നിവിടങ്ങളിൽ ഓരോന്നുമാണുള്ളത്.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

കേസുകളുടെ വർദ്ധനവോടെ, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) 5 തെരുവുകളെ കണ്ടെയ്ൻമെന്റ് സോണുകളായി തരംതിരിച്ച നാലെണ്ണത്തിൽ 6 മുതൽ 10 വരെ പോസിറ്റീവ് കേസുകളും ഒരു തെരുവിൽ 10 മുതൽ 25 വരെ പോസിറ്റീവ് കേസുകളുമാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്
[masterslider id="10"]

Related posts

Click Here to Follow Us